Cinema

ചിത്രീകരണം പതിനെട്ടുദിവസം മാത്രം- ‘എലോൺ’ പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എലോൺ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പതിനെട്ടു ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്ക്കാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിനുണ്ട്....

ഏറ്റുപാടാൻ പാകത്തിലൊരു ‘അപ്പപ്പാട്ട്’- ശ്രദ്ധനേടി ‘വെള്ളേപ്പം’ സിനിമയിലെ ഗാനം

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി റോമ അഭിനയലോകത്തേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് വെള്ളേപ്പം. പ്രവീൺ രാജ് പൂക്കാടൻ ഒരുക്കുന്ന ‘വെള്ളേപ്പം’ എന്ന ചിത്രത്തിൽ അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു മനോഹര ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'മുകിൽ ചട്ടിയിൽ പകൽ..' എന്ന...

സൂപ്പർ ഡാഡിന് മക്കൾ ഒരുക്കിയ സർപ്രൈസ്- പിറന്നാൾ ചിത്രവുമായി ജോജു ജോർജ്

നടൻ ജോജു ജോർജ് പിറന്നാൾ നിറവിലാണ്. ആശംസാ പ്രവാഹങ്ങൾക്കിടയിൽ ജോജുവിനായി മക്കൾ ഒരുക്കിയ സർപ്രൈസ് ശ്രദ്ധനേടുന്നു. മനോഹരമായ ഒരു കേക്ക് ആണ് അപ്പുവും പാത്തുവും പാപ്പുവും ചേർന്ന് ജോജുവിന്‌ സമ്മാനിച്ചത്. സൂപ്പർ ഡാഡ് എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. മക്കളുടെ സർപ്രൈസ് സമ്മാനം എന്ന ക്യാപ്ഷനൊപ്പം ജോജു കേക്കിന്റെ ചിത്രം പങ്കുവെച്ചു. സിനിമയിൽ എത്തിയിട്ട് 25...

മകന് വേണ്ടി മിയയുടെ പാട്ട്, കുഞ്ഞു ചിരിയോടെ ലൂക്ക- വിഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മിയയ്ക്ക് അടുത്തിടെയാണ് മകൻ പിറന്നത്. മകൻ ലൂക്കയുടെ വിശേഷങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്റെ ബാപ്റ്റിസം ചടങ്ങിന്റെ ചിത്രങ്ങളും അടുത്തിടെ മിയ പങ്കുവെച്ചത്. ഒന്നാമ വിവാഹ വാർഷികവും മകൻ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയും അശ്വിനും ആഘോഷമാക്കിയത്. ഇപ്പോഴിതാ, മകന് വേണ്ടി പാടുകയാണ് മിയ....

പതിനേഴാം വയസ്സിലെ ചിത്രവുമായി ലക്ഷ്മി ഗോപാലസ്വാമി- ഒരു മാറ്റവുമില്ലെന്ന് ആരാധകർ

മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ലക്ഷ്മി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓർമ്മ ചിത്രം പങ്കുവയ്ക്കുകയാണ് നടി. ലക്ഷ്മി ഗോപാലസ്വാമി ടീനേജ് പ്രായത്തിൽ മോഡലിംഗ് തുടങ്ങിയപ്പോൾ എടുത്ത ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് വർഷങ്ങളായി വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ്റ്...

ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രം ‘മൈക്ക്’- നായികയായി അനശ്വര രാജൻ

ബോളിവുഡ് താരം ജോൺ എബ്രഹാം പാതി മലയാളിയാണ്. ഇതുവരെ മലയാള സിനിമയിൽ സാന്നിധ്യമറിയിക്കാത്ത താരം ഇപ്പോഴിതാ, ഇവിടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ്. ജോൺ എബ്രഹാം തന്റെ ആദ്യ മലയാള നിർമ്മാണ സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. മൈക്ക് എന്ന ചിത്രത്തിലൂടെയാണ് നടൻ മലയാളത്തിലേക്കും കടക്കുന്നത്. മൈക്ക് ഒരു മലയാള ചിത്രമാണ്. പുതുമുഖമായ രഞ്ജിത്ത് സജീവ്, അനശ്വര രാജൻ എന്നിവരാണ്...

ഏറ്റുമുട്ടലിനൊടുവിൽ വിശ്രമിക്കുന്ന തെലുങ്കിലെ അയ്യപ്പനും കോശിയും- ചിത്രം പങ്കുവെച്ച് റാണാ ദഗുബാട്ടി

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ അയ്യപ്പനായി എത്തുന്നത് പവൻ കല്യാണാണ്. തെലുങ്കിൽ ഭീംല നായക് എന്നാണ് അയ്യപ്പനായി എത്തുന്ന പവന്റെ പേര്. റാണയാണ്...

നായികയായി ഭാവന- ശ്രദ്ധനേടി ‘ഭജറംഗി’ ട്രെയ്‌ലർ

മലയാളികളുടെ പ്രിയ താരമായ ഭാവന ഇപ്പോൾ കന്നഡ സിനിമകളിലാണ് സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി റിലീസിന് ഒരുങ്ങുന്നത്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭജറംഗി. ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.  ജയണ്ണ ഫിലിംസിന്റെ...

‘ഡിബുക്കി’ൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം- ശ്രദ്ധനേടി ‘എസ്ര’യുടെ ബോളിവുഡ് റീമേക്ക് ട്രെയ്‌ലർ

മലയാളത്തിൽ ഹിറ്റായ ഹൊറർ ത്രില്ലർ ‘എസ്ര’യുടെ ബോളിവുഡ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡിൽ 'ഡിബുക്ക്' എന്ന പേരിലാണ് ചിത്രം റിലീസിന് എത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ എത്തി. എസ്രായേക്കാൾ ഭയപ്പെടുത്തുന്നതാണ് ഡിബുക്ക് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. നിരവധി ഹൊറർ ചിത്രങ്ങളിൽ അഭിനയിച്ച ഇമ്രാൻ ഹാഷ്മിയാണ്ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മാനവ് കൗൾ, നികിത ദത്ത...

‘വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി..’- സത്യൻ അന്തിക്കാടിനൊപ്പം ജയറാം

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് ജയറാം. 33 വര്‍ഷങ്ങള്‍ പിന്നിട്ടു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്. ജയറാമിന്റെ കരിയറിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിനൊപ്പം വീണ്ടും ഒന്നിക്കുകയാണ് ജയറാം.താരം നായകനാകുന്ന ചിത്രത്തിൽ ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ്, ശ്രീനിവാസൻ തുടങ്ങിയവരുമുണ്ട്.  ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലെ ചില ചിത്രങ്ങൾ...
- Advertisement -

Latest News

നേർക്കുനേർ വിശാലും ആര്യയും; ഒപ്പം മംമ്ത മോഹൻദാസ്- ‘എനിമി’ ട്രെയ്‌ലർ

ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് എനിമി എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലർ. ആര്യയും വിശാലുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്...