മരക്കാർക്കൊപ്പം അനന്ദനായി അർജുൻ; ക്യാരക്ടർ പോസ്റ്റർ എത്തി

‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററിലേക്ക് എത്താനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. അണിയറപ്രവർത്തകർ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടു തുടങ്ങി. ആർച്ച എന്ന കഥാപാത്രത്തിലെത്തുന്ന കീർത്തി സുരേഷിന്റെ പോസ്റ്റർ പുറത്ത് വിട്ടതിനു പിന്നാലെ നടൻ അർജുന്റെ പോസ്റ്ററും എത്തിയിരിക്കുകയാണ്.

അനന്ദൻ എന്ന കഥാപാത്രമായാണ് അർജുൻ ചിത്രത്തിൽ എത്തുന്നത്. ഒരു പോരാളിയുടെ വേഷത്തിലാണ് അർജുൻ ക്യാരക്ടർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.

Read More:ഈന്തപ്പഴത്തിലുണ്ട് ഒട്ടേറെ പ്രശ്നങ്ങൾക്ക് പ്രതിവിധി

മോഹൻലാലിനൊപ്പം വൻ താരനിരയാണ് എത്തുന്നത്. താരപുത്രന്മാരും താരപുത്രികളും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

ആകാംക്ഷ നിറച്ച് ‘ഫോറന്‍സിക്’ ടീസര്‍

മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. സെവന്‍ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അഖില്‍ പോള്‍. ആകാംക്ഷ നിറച്ചുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത എത്തുക. അതേസമയം ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് ഈ കഥാപാത്രം. ടൊവിനോയും മംമ്താ മോഹന്‍ദാസുമാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നതും.

Read more: ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് സിദ് ശ്രീറാം; മനോഹരം ഈ പ്രണയഗാനം: വീഡിയോ

ഒരു കുറ്റകൃത്യത്തിന്റെ ശാസ്ത്രം എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കും ‘ഫോറന്‍സിക്’ എന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഇത് ശരിവയ്ക്കുന്നു. പുതുമുഖ താരങ്ങളായ നിരവധി കുട്ടികളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

പലിശക്കാരൻ ബോസ്സായി മമ്മൂട്ടിയെത്താൻ രണ്ടു ദിനം കൂടി- ‘ഷൈലോക്ക്’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

മമ്മൂട്ടി പലിശക്കാരനായ ബോസിന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഷൈലോക്ക്’. തിയേറ്ററുകളിൽഎത്താൻ രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. റിലീസിന് മുന്നോടിയായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ജനുവരി 23 നാണ് ‘ഷൈലോക്ക്’ തിയേറ്ററിലേക്ക് എത്തുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഷൈലോക്ക്’. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

Read More:പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു

ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ‘ഷൈലോക്ക്’ എന്ന ചിത്രത്തിൽ അല്പം നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പേരാണ് ചിത്രത്തിന് . കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

പിറന്നാള്‍ നിറവില്‍ ടൊവിനോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന താരമാണ് ടൊവിനോ തോമസ്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ താരത്തിന് സാധിക്കുന്നു. പിറന്നാള്‍ നിറവിലാണ് ടൊവിനോ ഇന്ന്. ആരാധകരും ചലച്ചിത്ര രംഗത്തുള്ളവരുമടക്കം നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ സുന്ദരാ…’ എന്ന അടിക്കുറിപ്പു ചേര്‍ത്ത് ടൊവിനോയുടെ രസകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആശംസ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘വൈറസ്’ എന്ന ചിത്രത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും ഫോട്ടോയ്‌ക്കൊപ്പം പൂര്‍ണിമ ചേര്‍ത്തിട്ടുണ്ട്.

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതും ഇന്നാണ്. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Wishing my dearest Tovi a very happy birthday and the best wishes for his upcoming movie Kilometers and Kilometers. I am…

Posted by Dulquer Salmaan on Monday, 20 January 2020

Read more: ‘ഇൻ ഇന്ത്യ എവരി ഹോം വൺ വാത്സല്യം മമ്മൂട്ടി ഷുവർ’; ഹൃദയംതൊട്ട് ടൊവിനോ ചിത്രത്തിന്റെ ടീസർ

ടൊവിനോ തോമസിന്റെ ഓരോ കഥാപാത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2012- ല്‍ തിയേറ്ററുകളിലെത്തിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ ചലച്ചിത്ര പ്രവേശനം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പി, ഗോദ, മായാനദി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, ലൂസിഫര്‍, ഉയരെ, കല്‍ക്കി, വൈറസ്, ലൂക്ക, എടക്കാട് ബറ്റാലിയന്‍ 06 ഇങ്ങനെ നീളുന്നു ടൊവിനോ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍.

വമ്പൻ താരനിരകളുമായി ഫഹദ് ചിത്രം; ശ്രദ്ധനേടി ട്രാൻസ് പോസ്റ്റർ

കുറച്ചു നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. രണ്ടുവര്ഷത്തിലധികമായി അനൗൺസ് ചെയ്ത ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിൽ ഫഹദിന്റെ നായികയായി നസ്രിയ നാസിം എത്തുന്നുവെന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഫഹദിനും നസ്രിയയ്ക്കും പുറമെ ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തൻ,ഗൗതം മേനോൻ തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ വമ്പൻ താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം നീണ്ടുനിന്ന ട്രാൻസ് ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ എത്തും. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.

Read also: പ്രിയ നായിക കാർത്തികയുടെ മകന്റെ വിവാഹ റിസപ്ഷനിൽ മോഹൻലാൽ എത്തിയപ്പോൾ- വീഡിയോ

ഇത്തവണ ചിത്രത്തിൽ ഫഹദിന്റെ വരവിലും സിനിമയുടെ ചിത്രീകരണത്തിലും തികച്ചും വ്യത്യസ്ഥത ഉണ്ടാകുമെന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത പുതുമയായിരിക്കും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിന്റെ ‘വരത്തനി’ലും നായകനായി എത്തിയത് ഫഹദ് ഫാസിൽ തന്നെയാണ്. അമൽ– ഫഹദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’വും മികച്ച വിജയമായിരുന്നു. അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയടി വാങ്ങുമെന്നതിൽ സംശയമില്ല.

ഇത് അക്കോസേട്ടന്റെ പ്രിയപ്പെട്ട ഉണ്ണിക്കുട്ടൻ; യോദ്ധ ഓർമ്മകളിലൂടെ സംഗീത് ശിവൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലും ജഗതി ശ്രീകുമാറും ഒരു കൂട്ടം അഭിനേതാക്കളും ചേർന്ന് വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച ‘യോദ്ധ’. മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണ് അക്കോസേട്ടനും ഉണ്ണിക്കുട്ടനും. വെള്ളിത്തിരയിൽ ഈ കഥാപാത്രങ്ങളെ എത്തിച്ച സംവിധായകൻ സംഗീത് ശിവനും ആരാധകർ ഏറെയാണ്.

അതേസമയം എല്ലാവിധ ചേരുവകകളോടും കൂടി മലയാളത്തിന് സമ്മാനിച്ച ആ മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നുകേൾക്കുന്നുണ്ട്. ‘ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാൽ ഇതിന്റെ ബാക്കി എന്ന നിലയിൽ ആലോചിച്ചാൽ ആ ചിത്രത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്നും നല്ലൊരു കഥ വന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും’ സംവിധായകൻ സംഗീത് ശിവൻ പറഞ്ഞു.

മലയാളികൾക്ക് നേപ്പാൾ രസകരമായ ഒരു ഓർമയായി മാറുന്നത് യോദ്ധ എന്ന ചിത്രത്തിലെ മനോഹരമായ രംഗങ്ങളിലൂടെയാണ്. യോദ്ധയിലെ ലാമയും, അക്കോസേട്ടനും ഉണ്ണിക്കുട്ടനും അശ്വതിയും കുട്ടിമാമയുമെല്ലാം മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രങ്ങളാണ്.

Read also: അതിവേഗം 5000 റണ്‍സ് തികച്ച നായകന്‍; ചരിത്രം കുറിച്ച് വിരാട് കോലി

1992 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ശശിധരൻ ആറാട്ടുവഴിയാണ്. മലയാളത്തിന് മികച്ച നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവൻ. ഗാന്ധർവം,​ നിർണയം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും വിരിഞ്ഞത് സംഗീത് ശിവൻ എന്ന സംവിധായകനിലൂടെയാണ്.

‘അന്നും ഇന്നും’- മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം നായികമാരും സംവിധായകനും കണ്ടുമുട്ടിയപ്പോൾ..

മലയാളികളുടെ മനസ്സിൽ എന്നും ഒളിമങ്ങാതെ നിലനിൽക്കുന്ന നായികമാരാണ് നദിയ മൊയ്തുവും ലിസ്സി ലക്ഷ്മിയും. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ എൺപതുകളിൽ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ നായികമാർ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.

മുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച. സംവിധായകൻ ജോഷിയും നദിയ മൊയ്തുവും ലിസിയും ചേർന്നുള്ള പഴയ കാല ചിത്രവും പുതിയൊരു ചിത്രവും പങ്കുവെച്ചാണ് ലിസ്സി ഈ പുനഃസമാഗമത്തിന്റെ സന്തോഷം ആരാധകരോട് പങ്കുവെച്ചത്.

‘അന്നും ഇന്നും..ഓർമകൾ…മണിയൻപിള്ള ചേട്ടന്റെ മകന്റെ വിവാഹ റിസപ്ഷനിൽ വെച്ച് വർഷങ്ങൾക്ക് ശേഷം ജോഷി സാറിനെ കാണാൻ സാധിച്ചു. എനിക്ക് തോന്നുന്നു , ഇതിനു മുൻപ് ഞാനും നദിയ മൊയ്തുവും ജോഷി സാറും ഒരേ ഫ്രയിമിൽ ഒന്നിച്ചത് 35 വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ‘ഒന്നിങ്ങ് വന്നെങ്കിൽ’ എന്ന സിനിമയുടെ സെറ്റിലായിരുന്നു.

Read More:ഫുട്‌ബോള്‍ പരിശീലകനായി അമിതാഭ് ബച്ചന്‍; പുതിയ ചിത്രം ഒരുങ്ങുന്നു

കഴിഞ്ഞ ദിവസം ശംഖുമുഖം ക്ഷേത്രത്തിൽ വിവാഹിതരായ മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിന്റെയും ഐശ്വര്യയുടെയും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നത്. ഒട്ടേറെ താരങ്ങൾ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഫുട്‌ബോള്‍ പരിശീലകനായി അമിതാഭ് ബച്ചന്‍; പുതിയ ചിത്രം ഒരുങ്ങുന്നു

അഭിനയ കാര്യത്തില്‍ പകരംവയ്ക്കാനില്ലാത്ത ഇതിഹാസ താരമാണ് അമിതാഭ് ബച്ചന്‍. വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ എക്കാലത്തും സൂപ്പര്‍ഹിറ്റാക്കി മാറ്റാറുണ്ട് താരം. പ്രേക്ഷകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ബിഗ് ബി എന്നു വിളിച്ചു. അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഝുണ്‍ഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഫാന്‍ഡ്രി’ എന്ന ചിത്രത്തിലൂടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ നാഗരാജ് മഞ്ജുളെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് സിദ് ശ്രീറാം; മനോഹരം ഈ പ്രണയഗാനം: വീഡിയോ

‘ഝുണ്‍ഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഫുട്‌ബോള്‍ നോക്കി നില്‍ക്കുന്ന ബിഗ് ബിയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍. ഒരു ഫുട്‌ബോള്‍ പരിശീലകനായാണ് ചിത്രത്തില്‍ അമിതാഭ് ബച്ചനെത്തുന്നത്. വിജയ് ബര്‍സെ എന്നാണ് ബിഗ് ബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തെരുവിലെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രം.