film

പ്രഭാസിന്റെ ജന്മദിനത്തിൽ ‘ബാഹുബലി 2’ അമേരിക്കയിൽ വീണ്ടും റിലീസ് ചെയ്യുന്നു

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബാഹുബലി. ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരുപോലെ ആരാധകർ ഏറ്റെടുത്തു. ഇപ്പോഴിതാ, ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ അമേരിക്കയിൽ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. 2017ൽ റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത് പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ്. ഒക്ടോബർ 23നാണ് പ്രഭാസിന്റെ ജന്മദിനം. അമേരിക്കൻ...

മൂത്തോനും മരക്കാറും മാമാങ്കവും നേർക്കുനേർ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം അവസാനഘട്ടത്തിൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം അവസാനഘട്ടത്തിലാണ്. തിരുവനന്തപുരം കിൻഫ്ര പാർക്കിൽ സിനിമകൾ കാണുന്ന തിരക്കിലാണ് ജൂറി അംഗങ്ങൾ. ഒക്ടോബർ 14നാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. 119 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം സ്ക്രീനിംഗ് വൈകിയാണ് തുടങ്ങിയതെങ്കിലും മത്സര ചൂടിന് കുറവില്ല. ജൂറി അംഗങ്ങളെ മാർച്ച് 18ന് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്ക്രീനിംഗ്...

കന്നഡ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാളി സംവിധായകൻ; നായികയായി ഭാവന

അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന കന്നഡ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാളി സംവിധായകൻ സലാം ബാപ്പു. കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖർ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന ചിത്രത്തിനാണ് സലാം ബാപ്പു തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളത്തിലും കന്നഡയിലും അടക്കം തെന്നിന്ത്യൻ സിനിമ മേഖലയിൽ മുഴുവൻ ആരാധകരുള്ള ഭാവനയാണ്. സന്ദേശ് പ്രൊഡക്ഷൻസിന്റെ...

ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; ‘ചന്ദ്രലേഖ’യുടെ ഓർമ്മകളിൽ

മോഹൻലാൽ- പ്രിയദർശൻ- ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ചന്ദ്രലേഖ. 1997 സെപ്തംബർ 5- ന് റിലീസ് ചെയ്ത ചിത്രം പിറന്നിട്ട് 23 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സഫീർ അഹമ്മദ് എന്ന വ്യക്തി. ശ്രീനിവാസൻ, ഇന്നസെന്റ്, മാമുക്കോയ, കുതിരവട്ടം പപ്പു, നെടുമുടി വേണു, സുകന്യ, പൂജ ബത്ര തുടങ്ങി വൻ താരനിര...

സമ്മർ ഇൻ ബത്ലഹേമിന് ഇന്ന് 22 വയസ്; വീണ്ടും ഒന്നിക്കാൻ ഒരുങ്ങി സിബി- രഞ്ജിത്ത് കൂട്ടുകെട്ട്

ജയറാമും സുരേഷ് ഗോപിയും കലാഭവൻ മണിയും മഞ്ജു വാര്യരും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ ഒരു പിടി മികച്ച താരങ്ങൾ ഒന്നിച്ച ഒരു സൂപ്പർ ഹിറ്റ് ചിത്രം. സംവിധാനത്തിലേയും തിരക്കഥയിലെയും മികവിനൊപ്പം മികച്ച കഥയും ഗാനങ്ങളും സമ്മാനിച്ച മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്... ഇങ്ങനെ പോകുന്നു രഞ്ജിത്ത്- സിബി മലയിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സമ്മർ...

‘താത്വിക അവലോകന’വുമായി ശങ്കരാടി വീണ്ടും; ശ്രദ്ധനേടി അഖിൽ മാരാർ ചിത്രം

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ശങ്കരാടി. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച ശങ്കരാടിയുടെ നിരവധി ഡയലോഗുകൾ ഇന്നും മലയാളികൾ ആവർത്തിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ചലച്ചിത്രതാരം മമ്മൂട്ടി അനൗൺസ് ചെയ്ത 'താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ മലയാളികൾക്ക് സമ്മാനിക്കുന്നത് സാക്ഷാൽ ശങ്കരാടിയുടെ...

‘എസ്ര’ സംവിധായകന്റെ പുതിയ ചിത്രം ‘ഗ്ർർർ’ ഒരുങ്ങുന്നു; പ്രധാന കഥാപാത്രങ്ങളായി കുഞ്ചാക്കോയും സുരാജും

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തിയ എസ്ര. ജയ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. 'ഗ്ർർർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരിനൊപ്പം പോസ്റ്ററും ഏറെ കൗതുകമുണർത്തുന്നുണ്ട്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറന്മൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൃഗശാലയുമായി ബന്ധപ്പെട്ടുള്ള...

‘കാതോർത്തു കാതോർത്തു…’ ഉണ്ണി മേനോന്റെ ആലാപനത്തിൽ ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗി’ലെ പ്രണയഗാനം

'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…’ മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്. 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. പൃഥ്വിരാജിന്റെ ഈ ഡയലോഗ് ഇന്നും എടുത്ത് പ്രയോഗിക്കാറുണ്ട് പലരും. ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ എന്ന പേരില്‍ പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന...

അതിശയിപ്പിക്കുന്ന ലുക്കിൽ രജിഷ; പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷക സ്വീകാര്യയായി മാറിയ ചലച്ചിത്രതാരമാണ് രജിഷ വിജയൻ. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ മികവ് കൊണ്ടാകാം രജിഷ ഇത്രമേൽ പ്രേക്ഷക പ്രിയങ്കരിയായി മാറിയതും. ഇപ്പോഴിതാ രജിഷ നായികയാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഖോ ഖോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ...

പാട്ടിലൂടെ മനം കവര്‍ന്നു; ‘മണിയറയിലെ അശോകനെ’ വരവേല്‍ക്കാനൊരുങ്ങി പ്രേക്ഷകരും

മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ… മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ഈ ഗാനം കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് മണിയറയിലെ അശോകന്‍ എന്ന ചിത്രത്തെ. പിന്നാലെ വന്ന പാട്ടുകളും പ്രേക്ഷക ശ്രദ്ധ നേടി. സിദ് ശ്രീറാം ആലപിച്ച ഓള് ഗാനത്തിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ട നിലാവ് എന്ന പാട്ടും ആസ്വാദക...

Latest News

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...