Sachy

‘നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ’; സച്ചിയുടെ ഓർമ്മകളിൽ ഭാര്യ സിജി

കലാലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു സംവിധായകൻ സച്ചി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. സച്ചിയുടെ വിവാഹ വാർഷികദിനത്തിൽ ഭാര്യ സിജി ആലപിച്ച ഗാനമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ മുഴുവൻ വേദനയാകുന്നത്. യുവസംവിധായിക ആയിഷ സുൽത്താനയാണ് പാട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ..' എന്ന ഗാനമാണ് സിജി പാടിയിരിക്കുന്നത്....

‘നിങ്ങൾ അവിടെ ഒരുമിച്ചിരുന്ന് ചിയേഴ്‌സ് പറയുകയാകും’- നൊമ്പരത്തോടെ പൃഥ്വിരാജ്

അയ്യപ്പനും കോശിയും സിനിമയുമായി ബന്ധപ്പെട്ടവർക്ക് ഈ ഡിസംബർ 25 ദുഃഖം നിറഞ്ഞ ദിവസമായിരുന്നു. ഹൃദയസ്തംഭനത്തെത്തുടർന്ന് ഈ വർഷം ജൂൺ 18 ന് അന്തരിച്ച സച്ചിയുടെ 48-ാം ജന്മദിനമായിരുന്നു ഡിസംബർ 25. മാത്രമല്ല, അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധ നേടിയ അനിൽ നെടുമങ്ങാട് അപ്രതീക്ഷിതമായി വിടപറഞ്ഞതും ഇതേ ദിനമാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള...

‘ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ’- നൊമ്പരമായി സച്ചിയെക്കുറിച്ചുള്ള അനിലിന്റെ അവസാന പോസ്റ്റ്

അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്തെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. തൊടുപുഴ മലങ്കര ഡാമിൽ കയത്തിൽപെട്ട് മുങ്ങിമരിക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കമ്മട്ടിപ്പാടം, തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അനിൽ നെടുമങ്ങാട് പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇപ്പോഴിതാ, മരണശേഷം അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. അനിൽ നെടുമങ്ങാടിന്റെ കുറിപ്പ് ഈ ദിവസം...

‘താളം പോയി തപ്പും പോയി..’ സച്ചിയ്ക്ക് സംഗീതത്തിലൂടെ ആദരമറിയിച്ച് ഗായിക അശ്വതി നിതിൽ

2020 ലെ നീറുന്ന ഓർമ്മകളിൽ ഒന്നായി സച്ചി എന്ന സംവിധായകന്റെ അപ്രതീക്ഷിത മരണവും. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സച്ചിയ്ക്ക് സംഗീതത്തിലൂടെ ആദരമർപ്പിക്കുകയാണ് ഗായിക അശ്വതി നിതിൽ. സിനിമയോടൊപ്പം സംഗീതത്തേയും സ്നേഹിച്ചിരുന്ന സച്ചിയുടെ അവസാന ചിത്രം 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ 'താളം പോയി തപ്പും പോയി' എന്ന ഗാനമാണ് അശ്വതി സച്ചിയ്ക്കായി ആലപിച്ചത്. സമൂഹമാധ്യമങ്ങളിൽ...

‘വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ല’; സച്ചിയുടെ വിയോഗത്തിൽ മനംനൊന്ത് മലയാള സിനിമ

ഇന്ത്യൻ സിനിമയ്ക്ക് ഇത് തീരാ നഷ്ടങ്ങളുടെ വർഷം. ഇർഫാൻ ഖാനും, ഋഷി കപൂറും, സുശാന്ത് സിങ് രാജ്പുതും, ചിരഞ്ജീവി സർജയും, ശശി കലിംഗയും നഷ്ടമായ സിനിമാലോകത്തിന് മറ്റൊരു തീരാനഷ്ടം കൂടിയാകുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വേർപാടും. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന സച്ചി ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. മലയാള സിനിമാലോകം വലിയ ഞെട്ടലോടെയാണ് സച്ചിയുടെ മരണവാർത്ത...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....