പ്രണവിന് ആശംസകൾ നേർന്ന് മമ്മൂട്ടി

January 17, 2018

ആദി സിനിമക്കും പ്രണവ് മോഹൻലാലിനും ആശംസകൾ നേർന്ന് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം ആശംസകൾ അർപ്പിച്ചത്.കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടിൽ വെച്ച് മോഹൻലാലും കുടുംബവും ആദി യുടെ പ്രിവ്യു ഷോ കണ്ടിരുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.

ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന ഞങ്ങളുടെ തന്നെ കുട്ടിയാണ് പ്രണവ്.പ്രണവിനും ആദി സിനിമയ്ക്കും, മോഹന്‍ലാലിനും സുചിയ്ക്കും ആശംസകള്‍ എന്നാണ് മമ്മൂട്ടി ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജനുവരി  26 നാണ് ജിത്തു ജോസഫ് സംവിധാനം നിർവഹിച്ചിരിക്കുന്ന ആദി തീയേറ്ററുകളിലെത്തുന്നത്.അന്ന്  തന്നെ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സും  റിലീസ് ചെയ്യുന്നുണ്ട്.. മമ്മൂട്ടിയും പ്രണവും ബോക്സ് ഓഫീസിൽ ഒരുമിച്ചു മത്സരിക്കാനിറങ്ങുന്നുവെന്ന വർത്തകൾക്കിടെയാണ് പ്രണവിന് ആശംസകളുമായി മമ്മൂട്ടിയെത്തിയത്.