പ്രണവിന്റെ ‘ആദി’യുടെ ഓഡിയോ ലോഞ്ച്; ലൈവുമായി മോഹൻലാൽ

January 17, 2018

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ ഓഡിയോ ലോഞ്ച് നടന്നു. വലിയ ആഘോഷങ്ങളില്ലാതെ നടന്ന പരിപാടിയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പ്രധാനമായും പങ്കെടുത്തത്. മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര, ആദിയുടെ സംവിധായകൻ ജീത്തു ജോസഫ്, നിർമാതാവ് ആൻ്റണി  പെരുമ്പാവൂർ എന്നിവരും ഓഡിയോ ലോഞ്ചിനുണ്ടായിരുന്നു, ചടങ്ങിന്റെ വീഡിയോ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്..