ആക്ഷൻ രംഗങ്ങളുമായി ആദിയുടെ രണ്ടാം ടീസർ പുറത്ത്

January 20, 2018

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ രണ്ടാം ടീസർ പുറത്തിറങ്ങി..ആക്ഷൻ രംഗങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ് പുതിയ ടീസർ..ആദിത്യ മോഹൻ എന്ന ചെറുപ്പക്കാരന്റെ റോളിലാണ് ചിത്രത്തിൽ പ്രണവ് എത്തുന്നത്..ജീത്തു ജോസെഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. Some lies can be deadly എന്ന ക്യാപ്ഷനോടുകൂടി നുണകളുടെ ഭീകരതയെ പരാമർശിക്കുന്ന ആദിയുടെ കഥാ പശ്ചാത്തലം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ജനുവരി 26 നു ചിത്രം തീയറ്റേറുകളിലെത്തും.ടീസർ കാണാം.