ബോക്സ് ഓഫീസിലും ഷാജി പാപ്പൻ തന്നെ താരം..!!

January 16, 2018

ജയസൂര്യ ഷാജി പാപ്പനായെത്തുന്ന മിഥുൻ മാന്വൽ ചിത്രം ആട് 2 മികച്ച കളക്ഷനുമായി ബോക്സ് ഓഫീസ്  കീഴടക്കുന്നു. 21 ദിവസത്തെ അനൗദ്യോഗിക കണക്കുകകൾ പ്രകാരം  27 കോടി രൂപയാണ് ആട് 2  വിന്റെ  കളക്ഷൻ . 11000 ത്തിൽ അധികം  ഷോകളുമായി റിലീസ് ചെയ്ത ചിത്രം നിലവിൽ 100 ൽ അധികം സ്‌ക്രീനുകളിൽ ഇപ്പോഴും പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രതിദിനം  350 ഓളം ഷോകളാണ് ആട് 2 വിനുള്ളത്..ചിത്രത്തിന്റെ  ഔദ്യോഗിക കളക്ഷൻ കണക്കുകൾ ഉടൻ പുറത്തു വിടുമെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നുമുണ്ടായിട്ടില്ല.

മാസ്റ്റർപീസ് മായനാദി, വിമാനം , ആന അലറലോടലേറൽ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ആട്  2 റിലീസ് ചെ  യ്തത്..ആട്  ഒരു ഭീകര ജീവിയാണ് എന്ന ആദ്യ ഭാഗം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു .എന്നാൽ പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി  യുവാക്കളും  കുടുംബ പ്രേക്ഷകരും  ഒരു പോലെ തീയേറ്ററുകളിലെത്തിയതാണ് ആട് 2 വിനെ  ബോക്സ് ഓഫീസ്  ഹിറ്റാക്കി മാറ്റിയത്.സൂര്യയുടെ  താനാ സെർന്ത കൂട്ടം, വിക്രമിന്റെ സ്കെച്ച് തുടങ്ങിയ വമ്പൻ സിനിമകൾ തീയേറ്ററുകളിൽ എത്തിയെങ്കിലും  ഗ്രോസ് കളക്ഷനിൽ ടി എസ് കെ  ക്ക് തൊട്ടു പിന്നിൽ രണ്ടാമതാണ് ആട് 2 വിന്റെ കളക്ഷൻ.