മാധവിക്കുട്ടി പലതും എഴുതും !! കമൽ ചിത്രം ആമിയുടെ ട്രയലർ കാണാം

മലയാളികളുടെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ‘ആമി’യുടെ ട്രെയിലർ പുറത്തിറങ്ങി. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് ആമിയായി സ്‌ക്രീനിലെത്തുന്നത്.മുരളി ഗോപി, അനൂപ് മേനോൻ,ടോവിനോ തോമസ്, കെപിഎസ് സി ലളിത ജ്യോതികൃഷ്ണ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബോ റോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.റഫീഖ് അഹമ്മദിന്റെയും ഗുൽസാറിന്റെയും വരികൾക്ക് എം ജയചന്ദ്രനും തൗഫീഖ് ഖുറൈഷിഖുമാണ് സംഗീതം നൽകിയിരിക്കുന്നത്.മാധവിക്കുട്ടിയെന്ന സ്ത്രീയുടെയും ലോകം ആരാധിക്കുന്ന സാഹിത്യകാരിയുടെയും വിവിധ ഭാവതലങ്ങൾ സൂക്ഷമമായി ആവാഹിച്ചെടുത്താണ് ആമിയുടെ കഥയൊരുക്കിയിട്ടുള്ളത്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!