നടി ഭാവനയുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ കാണാം
January 23, 2018

ഇന്നലെയാണ് പ്രശസ്ത കന്നഡ സിനിമാ നിർമാതാവായ നവീൻ മലയാളികളുടെ പ്രിയ താരം ഭാവനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. തൃശ്ശൂരിലെ ഒരു അമ്പലത്തിൽ വെച്ചു നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളുവെങ്കിലും തുടർന്ന് നടന്ന റിസപ്ഷനിൽ മലയാള സിനിമ-സീരിയൽ രംഗത്തെ മിന്നും താരങ്ങളിൽ പലരും പങ്കെടുത്തിരുന്നു.മമ്മൂട്ടി,ജയറാം, പൃഥ്വിരാജ്,ഇന്ദ്രജിത്, സിദ്ദിഖ്,ഗീതു മോഹൻദാസ്,നസ്രിയ തുടങ്ങി നിരവധി പ്രമുഖർ ഭാവനയ്ക്കും നവീനും ആശംസകളുമായെത്തി.റിസപ്ഷൻ ചിത്രങ്ങൾ കാണാം.