അംഗരാജ്യത്തെ ജിമ്മന്മാർ രണ്ടാം ടീസർ പുറത്തിറങ്ങി

January 28, 2018

രൂപേഷ് പിതാംബരൻ, രാജീവ് രവി എന്നിവരെ  കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ പ്രവീൺ നായർ സംവിധാനം ചെയ്യുന്ന അംഗരാജ്യത്തെ ജിമ്മന്മാരുടെ രണ്ടാം ടീസർ പുറത്തിറങ്ങി. ആട് തോമയുടെ റെഫറൻസുമായി എത്തിയ ആദ്യ ടീസർ മികച്ച  പ്രതികാരങ്ങളാണുണ്ടാക്കിയത്. ഡിഖ്‌യൂ  ഫിലിമ്സിന്റെ ബാനറിൽ സാമുവൽ മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ഡോ.റോണി, അനു മോഹൻ, മറീന മൈക്കൽ,വിനീത കോശി, സുദേവ് നായർ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്.ജിക്കു ജേക്കബ് പീറ്റർ ഛായാഗ്രഹണവും ഗിരീഷ് നാരായൺ സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ   ടീസർ കാണാം.