ആട് തോമ വീണ്ടും വരുന്നു????അങ്കരാജ്യത്തെ ജിമ്മന്മാർ ടീസർ കാണാം.

January 22, 2018

23 വർഷങ്ങൾക്കു മുൻപ്‌ സ്ഫടികത്തിലൂടെ മോഹൻലാൽ അനശ്വരമാക്കിയ കഥാപാത്രമാണ് ആട് തോമ..മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, ഉടുമുണ്ട് വലിച്ചൂരി എതിരാളികളെ അടിച്ചോടിക്കുന്ന ആട് തോമ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായക കഥാപാത്രങ്ങളിലൊന്നാണ്.എന്നാൽ തന്റെ പഴയ സ്റ്റൈലിൽ ആട് തോമ വീണ്ടും വന്നാലോ?? അതെ ആട് തോമ വീണ്ടും വരുന്നു.പക്ഷെ ഇത്തവണ മോഹൻലാൽ അല്ല ആട് തോമയായി എത്തുന്നതെന്ന് മാത്രം.സ്ഫടികം സിനിമയിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപിപ്പിച്ച രൂപേഷ് പീതാംബരനാണ് അങ്കരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രത്തിന്റെ ടീസറിൽ  ആട് തോമയായി എത്തുന്നത്.

എസ് ഐ സോമശേഖരൻ ഇടിച്ച് പൊട്ടക്കിണറ്റിൽ ഇട്ട കേസിലെ പ്രതി ആട് തോമ…ആട് തോമാ…മലയാളികൾ ഒരിക്കലും മറക്കാത്ത സ്ഫടികത്തിലെ ഡയലോഗുമായി ആരംഭിക്കുന്ന അങ്കരാജ്യത്തെ ജിമ്മന്മാർ ടീസറിൽ ആട് തോമയുടെ ചുവന്ന ഷർട്ടും കൂളിംഗ് ഗ്ലാസ്സുമായി മുണ്ട് പറിച്ച് അടിക്കാനൊരുങ്ങുന്ന രൂപേഷ് പിതാംബരനെ കാണാം.

അങ്കരാജ്യത്തെ ജിമ്മന്മാരിൽ ആട് തോമയായി വേഷമിടാൻ കഴിഞ്ഞതിനെപ്പറ്റി രൂപേഷ് പറയുന്നതിങ്ങനെ

സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.അങ്കരാജ്യത്തെ ജിമ്മന്മാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു.ലാലേട്ടൻ ചെയ്തതുപോലെ ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തിൽ ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം-രൂപേഷ് പറഞ്ഞു.

നവാഗതനായ പ്രവീൺ നായർ സംവിധാനം ചെയ്യുന്ന ചിത്രമായ അങ്കരാജ്യത്തെ ജിമ്മന്മാരിൽ രൂപേഷ് പീതാംബരൻ തന്നെയാണ് നായകൻ . രാജീവ് പിള്ളയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.