ആറാം തമ്പുരാനിലെ ഉണ്ണിമയായി അനുശ്രീ; രസകരമായ വീഡിയോ കാണാം.

January 30, 2018

ആറാം തമ്പുരാനിലെ വില്ലാളി വീരനായ ജഗനാഥനെ പോലും അത്ഭുതപ്പെടുത്തിയ ഉണ്ണിമായയെ മലയാളികൾ മറന്നു കാണാനിടയില്ല..  ഉണ്ണിമയായും ജഗനാഥനും ആദ്യമായി കണ്ടുമുട്ടുന്ന നർമം തുളുമ്പുന്ന  രംഗവും അതിലെ സംഭാഷണങ്ങളുമെല്ലാം മലയാളിക്ക് കാണാപ്പാഠമാണ്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ അനശ്വരമാക്കിയ ഉണ്ണിമായയെ  വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് പ്രിയ നടി  അനുശ്രീ.  പഞ്ചവർണ്ണതത്തയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമാണ് മോഹൻലാലും മഞ്ജുവാര്യരും തകർത്തഭിനയിച്ച രംഗത്തിന്റെ രസകരമായ പുനരാവിഷ്കാരം പിറന്നത്.

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണതത്ത. ജയറാം, കുഞ്ചാക്കോ ബോബൻ, അനുശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.