വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങി അനുഷ്ക; ഭാഗമതി പ്രൊമോഷൻ ഗാനം കാണാം-വീഡിയോ

January 24, 2018

പ്രശസ്ത തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടി നായികയാകുന്ന ഹൊറർ ചിത്രം ഭാഗമതിയുടെ പ്രൊമോഷണൽ വീഡിയോ സോങ്ങ് പുറത്തു വിട്ടു.ബി അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിയായ ഉണ്ണി മുകുന്ദനാണ് നായകൻ. ജയറാം,ആശാ ശരത് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സുചിത്ര രചനയും ആലാപനവും നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് എസ് തമനാണ്.വംശി കൃഷ്ണ  റെഡ്‌ഡി, പ്രമോദ്,ജ്ഞാനവേൽ രാജ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ജനുവരി 26 നു തീയേറ്ററുകളിലെത്തും. മലയാള സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആർ ഡി ഇല്ല്യൂമിനേഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.