ക്യാപ്റ്റനായി ജയസൂര്യ; ടീസർ കാണാം

January 13, 2018

അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി പി സത്യന്റെ ജീവിതത്തെ ആധാരമാക്കിയൊരുങ്ങുന്ന ക്യാപ്റ്റൻ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി..മലയാളി ഫുട്ബോൾ ഇതിഹാസം വിപി സത്യനായി ജയസൂര്യയാണ് വേഷമിടുന്നത്. മാധ്യമ പ്രവർത്തകനായ പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ടി എൽ ജോർജാണ് നിർമിക്കുന്നത്.അനു സിത്താര, രഞ്ജി പണിക്കർ,സൈജു കുറുപ്പ്,നിർമൽ പാലാഴി തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ചിത്രത്തിലെ വിവിധ മത്സരങ്ങളിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ വേണ്ടി നടത്തിയ ഓഡിഷനിൽ 8500 ഓളം താരങ്ങളാണ് അപേക്ഷിച്ചത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത 700 പേരെ സ്‌ക്രീനിങ്ങിനു വിധേയമാക്കിയ ശേഷം 75 പേരെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തു .ടീസർ കാണാം