കാഴ്ചക്കാരുടെ കണ്ണു നനയിച്ച അസാധ്യ പ്രകടനവുമായി ജെയിംസ്- വൈറൽ വീഡിയോ കാണാം
January 28, 2018

ഇഷ്ട താരങ്ങളുടെ ശബ്ദങ്ങൾ അതുപോലെ തന്നെ അനുകരിച്ചു കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാറുള്ള കോമഡി ഉത്സവത്തിന്റെ വേദിയിൽ തികച്ചും വ്യത്യസ്ഥമായ ഒരു പ്രകടനവുമായാണ് ജെയിംസ് എന്ന കലാകാരൻ എത്തുന്നത്. സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെ ആദ്യം നമ്മളെ ചിരിപ്പിച്ചുകൊണ്ടാണ് ജെയിംസ് തന്റെ അത്ഭുതങ്ങൾ ആരംഭിക്കുന്നത്. പിന്നീട് ജയറാമും
സിദ്ദിഖും തകർത്തഭിനയിച്ച വികാരഭരിതമായ രംഗങ്ങൾ അതേ ഭാവ തീവ്രതയോടെ വേദിയിൽ പുനരാവിഷ്ക്കരിക്കുമ്പോൾ ഒരു മാത്ര കോമഡി ഉത്സവത്തിന്റെ പ്രേക്ഷകരും കണ്ണീരണിയുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലെ ജയറാമിന്റെയും ‘ദൃശ്യം’, ‘ആൻ മരിയ കലിപ്പിലാണ്’ എന്നീ സിനിമകളിലെ സിദ്ദിഖിന്റേയും ഡയലോഗുകൾ ഇത്രമേൽ ആഴത്തിൽ, ലൈവായി വേദിയിൽ അവതരിപ്പിക്കുന്ന ജെയിംസിനുള്ളിൽ ഒരു അതുല്യ നടൻ ഉണ്ടെന്ന് മോട്ടിവേറ്റേഴ്സ് തന്നെ വിധിയെഴുതുന്നു.പ്രകടനം കാണാം