പാട്ടു പാടി ദുൽഖറും ഗ്രിഗറിയും
January 13, 2018

പാട്ടു പാടി ദുൽഖറും ഗ്രിഗറിയും
ABCD എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടജോഡികളായി മാറിയ ദുൽഖറും ഗ്രിഗറിയും വീണ്ടും ഒന്നിക്കുന്നു..മുകേഷിന്റെ മകൻ ആദ്യമായി നായകനാകുന്ന കല്യാണം എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനമാണ് ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ചിരിക്കുന്നത്.ധൃതംഗപുളകിതന് എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തു വന്നിരിക്കുന്നത്.ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിത്തുടങ്ങിയ ഗാനം ചിത്രത്തിന് മികച്ച പ്രചാരണമാണ് നൽകുന്നത്..നേരെത്തെ ദുൽഖർ പാടിയ ഗാനങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു.ABCD,മംഗ്ലീഷ്,ചാർളി,CIA,പറവ തുടങ്ങിയ ചിത്രങ്ങളിലാണ് ഇതിനു മുൻപ് ദുൽഖർ പാടിയിട്ടുള്ളത്.ഗാനം കാണാം.