പ്രണവ് മോഹൻലാലിന് ആശംസകളുമായി ദുൽഖർ സൽമാൻ

January 25, 2018

ജീത്തു ജോസഫ് ചിത്രത്തിലൂടെ മലയാള സിനിമയിലെ നായക നിരയിലേക്കെത്തുന്ന പ്രണവ് മോഹൻലാലിന് ആശംസയുമായി സുഹൃത്തും നടനുമായ ദുൽഖർ സൽമാൻ.ഫേസ്ബുക്കിലൂടെയാണ് താരം പ്രണവിന്  ആശംസകൾ ചൊരിഞ്ഞത്.

നാളെ റിലീസ് ചെയ്യുന്ന  ‘ആദി’ക്ക് എല്ലാ വിധ ഭാവുകങ്ങളും നേർന്ന ദുൽഖർ, പ്രണവ് മോഹൻ ലാലിനെക്കുറിച്ചുള്ള ഓർമകളും പങ്കുവെച്ചു.ചെറുപ്പകാലം മുതലേ പ്രണവുമായി വലിയ അടുപ്പമാണെന്നും  തന്റെ കുഞ്ഞു സഹോദരനായാണ് പ്രണവിനെ കാണുന്നതെന്നും ദുൽഖർ പറഞ്ഞു.

‘നിന്റെ ഓരോ വിജയത്തിലും കൈയടിയുമായി ഞാനുണ്ടാകും എനിക്ക് ഇല്ലാതെ പോയ കുഞ്ഞനുജനാണ് നീ.സിനിമയിൽ അരങ്ങേറാൻ പോകുന്ന നിന്നെയോർത്ത്  കുടുംബാംഗങ്ങൾ എല്ലാം ആകാംക്ഷയിലാണ്.എന്നാൽ അവർക്ക് പേടിക്കാനൊന്നുമില്ല.കാരണം എനിക്കറിയാം നീ ജനിച്ചത് തന്നെ സൂപ്പർ സ്റ്റാർ ആകാൻ വേണ്ടിയാണെന്ന്’. ദുൽഖർ കൂട്ടിച്ചേർത്തു.

ജനുവരി 26 നാണ് പ്രണവിന്റെ ആദി റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങളാണ് പ്രധാന സവിശേഷത