പ്രണവിനെ പോലൊരു മകനെ ലഭിച്ചത് ലാലേട്ടന്റെ ഭാഗ്യം; ഹരീഷ് പേരടി

January 25, 2018

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിൻറെ ലാളിത്യത്തെയും ആത്മ സമർപ്പണത്തെയും പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് പ്രണവ് മോഹൻലാൽ എങ്ങനെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നതെന്ന് ഹരീഷ് പേരടി വ്യക്തമാക്കിയത്.

‘ലൈഫ് ഓഫ് ജോസൂട്ടി’യെന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് ഹരീഷ് പേരടി പ്രണവിനെ പരിചയപ്പെടുന്നത്.ചിത്രത്തിന്റെ സഹ സംവിധായകനിയിരുന്ന പ്രണവ് മോഹൻലാൽ തികച്ചും സാധാരണക്കാരനെപോലെയാണ് പെരുമാറിയതെന്ന് ഹരീഷ് പേരടി പറയുന്നു. ചെറുതും വലുതുമായ താരങ്ങളുടെ എല്ലാ ആവശ്യങ്ങൾക്ക്കും ഓടിനടന്ന പ്രണവ് മറ്റുള്ളവർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം കഴിക്കുകയും മറ്റു സുഖ സൗകര്യങ്ങളെല്ലാം വേണ്ടെന്ന് വെക്കുകയും ചെയ്തുവെന്നും ഹരീഷ് പേരടി പറയുന്നു.

നാളെയാണ് പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രം ആദി പുറത്തിറങ്ങുന്നത്.ജീത്തു ജോസഫ് സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.