നിവിൻ പോളിയുടെ ഹേയ് ജൂഡ് ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും

January 30, 2018

നിവിൻ  പോളി, തൃഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദ് ഒരുക്കുന്ന ഹേയ്ജൂഡ് ഫെബ്രുവരി രണ്ടിന് തീയേറ്ററുകളിലെത്തും. തെന്നിന്ത്യൻ താരസുന്ദരി തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമെന്ന സവിശേഷതയും ഹേയ് ജൂഡിനുണ്ട്.

അനിൽ അമ്പലക്കര നിർമിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, നീന കുറുപ്പ്, വിജയ്‌മേനോൻ അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് നിർമൽ സഹദേവ്, ജോർജ്‌ കാനാട്ട് എന്നിവർ ചേർന്നാണ്. ഔസേപ്പച്ചൻ,എം ജയചന്ദ്രൻ, ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.  ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് താൻ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് നിവിൻ പോളി നേരെത്തെ വെളിപ്പെടുത്തിയിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയാണ്  അവസാനമായി പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം.