വൈറലായി ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ഹണി റോസ് ചിത്രങ്ങൾ

January 20, 2018

അകാലത്തിൽ പൊലിഞ്ഞുപോയ കലാഭവൻ മണിയെന്ന അതുല്യ കലാകാരന്റെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി..മലയാളികളുടെ പ്രിയ നടൻ മണിയുടെ ജീവിതകഥയെന്ന നിലയിൽ ഇതിനോടകം തന്നെ സവിശേഷ ശ്രദ്ധയാകർഷിച്ച സിനിമയിൽ  നായികയായെത്തുന്ന ഹണി റോസിന്റെ ചിത്രങ്ങളാണ് പുതിയ ചർച്ചാ വിഷയം.  തമ്പുരാട്ടിയുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഹണി റോസിന്റെ ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്..സാധാരണക്കാരനിലൊരാളായിരുന്ന കലാഭവൻ മണിയുടെ കഥ പറയുന്ന ചിത്രത്തിൽ ഹണി റോസിന് ഇങ്ങനെയൊരു വേഷം എന്തിനായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധേയമായ രാജാമണിയാണ് കലാഭവൻ മണിയായി സ്‌ക്രീനിലെത്തുന്നത്.സലിം കുമാർ,ജിജു ജോർജ്,ജോയ് മാത്യു ,സുനിൽ സുഗത,ടിനി ടോം, കൊച്ചു പ്രേമൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.