പേരില്ല,ജാതിയില്ല,മറ്റടയാളങ്ങളൊന്നുമില്ല; പഞ്ചവർണതത്തയിലെ തന്റെ വ്യത്യസ്ത കഥാപാത്രത്തെക്കുറിച്ച് ജയറാം.

January 13, 2018

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘പഞ്ചവർണതത്ത’ക്കായി മുടിയും താടിയും മീശയുമെല്ലാം കളയുന്ന ജയറാമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു..ഇതുവരെയില്ലാത്ത പ്രത്യേക ലുക്കിൽ ജയറാമെത്തുമ്പോൾ പഞ്ചവർണതത്ത യെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷയും വാനോളമുയരുന്നു…എന്നാൽ ലുക്കിനപ്പുറം മറ്റനേകം സവിശേഷതകളുള്ള ഒരു കഥാപാത്രമാണ് പഞ്ചവർണതത്തയിലേതെന്ന് ഫ്ലവേഴ്സ് ചാനലിനു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ജയറാം പറഞ്ഞു .

2108 ൽ എനിക്ക് കിട്ടിയിട്ടുള്ള വളരെ മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് പഞ്ചവർണ തത്തയിലേത്.കഴിഞ്ഞ 30 വർഷങ്ങളിൽ ഞൻ ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും ഒരു പേരുണ്ടായിരുന്നു.പക്ഷെ പഞ്ചവർണതത്തയിലെ എന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ,ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല.അയാൾ എവിടുന്നു വന്നുവെന്നും ആർക്കും പറയാൻ കഴിയില്ല.അതുകൊണ്ടു തന്നെ പഞ്ചവർണതത്തയിലെ എന്റെ കഥാപാത്രത്തിന്റെ പേര് പറഞ്ഞു പരിചയപ്പെടുത്താനാകില്ല…ജയറാം പറഞ്ഞു..
മൊട്ടയടിച്ച് പുതിയ രൂപത്തിൽ വീട്ടിലെത്തിയപ്പോൾ മകൾ മാളവിക ആദ്യം തിരിച്ചറിഞ്ഞില്ല..വല്ല കഥകളിക്കാരനുമായിരിക്കുമെന്നാണ് മാളവിക ആദ്യം കരുതിയത്..കണ്ണനും(കാളിദാസ് ജയറാം) അശ്വതിക്കും(പാർവതി ) കഥാപാത്രത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാൽ പുതിയ രൂപം അവർക്കിഷ്ടപ്പെട്ടുവെന്നും ജയറാം കൂട്ടിച്ചേർത്തു..