സിനിമകളുടെ ഭാവി പ്രേക്ഷകന്റെ കയ്യിൽ; ജയറാം

January 31, 2018

പഞ്ചവർണ്ണതത്തയെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാം. ചിത്രത്തിനായി തല മൊട്ടയടിച്ച് ക്ലീൻ ഷേവുമായി ഗംഭീര വേഷപ്പകർച്ച നടത്തിയ താരത്തിന്റെ പുത്തൻ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. എന്നാൽ സമീപകാലത്ത് ബോക്സ് ഓഫീസിൽ  പരാജയങ്ങൾ രുചിക്കേണ്ടിവന്ന ജയറാം  അത്തരം പരാജയങ്ങളുടെ കാരണങ്ങളെക്കുറിച്ചും  വ്യക്തമാക്കുന്നു.

‘സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അതീവശ്രദ്ധചെലുത്തുന്ന ആളാണ് ഞാൻ. എന്നാൽ സിനിമകളുടെ വിധി നമ്മുടെ കയ്യിൽ അല്ലല്ലോ.പ്രേക്ഷകന് ഇഷ്ടപ്പെടണം. കൂടാതെ കുറെയൊക്കെ ഭാഗ്യവും വേണം.എല്ലാ ചിത്രങ്ങൾക്കും ഒരുപാട് കഷ്ടപ്പെടാറുണ്ട്.ഒരു ചിത്രം കഴിഞ്ഞ് മുപ്പതോ നാൽപ്പതോ ദിവസങ്ങൾക്കുശേഷമാണ് അടുത്ത ചിത്രത്തിൽ അഭിനയിക്കുക ‘. ജയറാം പറഞ്ഞു .

മകൻ കാളിദാസൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന പൂമരത്തെക്കുറിച്ചും ജയറാം മനസ്സ് തുറന്നു.

‘കാളിദാസന്റെ പൂമരം മാർച്ച് റിലീസ് ആണ്. കാളിദാസിന് സിനിമയാണ് എല്ലാം. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് അവൻ തന്നെയാണ് സത്യേട്ടനോട് അഭിനയക്കണമെന്ന് പറയുന്നത്. നല്ല സിനിമകളുടെ ഭാഗമാകാൻ ഇഷ്ടപ്പെടുന്നയാളാണ്.അതിനായി എത്ര വർഷങ്ങൾ വേണമെങ്കിലും കാത്തിരിക്കാനും തയ്യാറാണ് .’- ജയറാം കൂട്ടിച്ചേർത്തു.