ഉലക നായകനും ചിയാൻ വിക്രമും ഒന്നിക്കുന്നു

January 20, 2018

ഉലകനായകൻ കമൽഹാസനും ചിയാൻ വിക്രമും ഒന്നിക്കുന്നു..കമൽ ഹാസൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വാർത്ത പുറത്തു വിട്ടത്..കമലിന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ്  എം സെൽവയാണ്.കമൽ ഹാസന്റെ മകൾ അക്ഷരാ ഹാസനാണ് ചിത്രത്തിലെ നായിക. വിക്രമിന്റെ ചിത്രത്തിന് നിർമാതാവായി  കമൽ ഹാസൻ എത്തുന്നുവെന്ന വാർത്ത സന്തോഷത്തോടെ സ്വീകരിച്ച ആരാധകർ കമൽ ഹാസന്റെ ട്വിറ്റെർ പോസ്റ്റ് ഇതിനോടകം തന്നെ വൈറലാക്കി മാറ്റുകയും ചെയ്തു. തൂങ്കാവനം എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് കമൽ ഹാസനും രാജേഷും ഒന്നിച്ചത്. രാജ്കമൽ ഇന്റർനാഷണലുമായി ഒരുമിച്ചു പ്രവർത്തിക്കാൻ പോകുന്ന വിക്രമീനും,സംവിധായകൻ രാജേഷിനും അക്ഷരക്കും അഭിനന്ദനങൾ എന്നാണ് കമൽ ട്വിറ്ററിൽ കുറിച്ചത്.