ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം കാർവാന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മലയാളത്തിലും തമിഴിലും ഇതര ഭാഷാ സിനിമാ പ്രേമികൾക്കിടയിലും നിരവധി ആരാധകരുള്ള ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂൺ 1 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.റോണി സ്ക്രൂവാല നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആകർഷ് ഖുറാനായാണ്.
കേന്ദ്രകഥാപാത്രമായെത്തുന്ന ദുൽഖറിനോപ്പം ഇർഫാൻ ഖാൻ മിഥിലാ പാൽക്കർ, കൃതി ഖർബന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് ഹാസ്യത്തിനു പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ബാംഗ്ളൂർ സ്വദേശിയായ യുവാവിൻറെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്.അഭിഷേക് ബച്ചനെയാണ് ചിത്രത്തിലെ നായകനായി ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് പല സാഹചര്യങ്ങളാൽ അത് ദുൽക്കറിലേക്ക് എത്തപ്പെടുകയായിരുന്നു.പെർമെനന്റ് റൂംമേറ്റ്സ് തുടങ്ങിയ വെബ് സീരിയസിൽ മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണ് കർവാൻ. അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ 6 വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്റേതായ സ്ഥാനമുറപ്പിച്ച ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റത്തെ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.സോനം കപൂറിനൊപ്പം ദി സോയ ഫാക്ടർ എന്ന നോവലിനെ ആധാരമാക്കിയൊരുക്കുന്ന ബോളിവുഡ് ചിത്രത്തിലും ദുൽഖർ അഭിനയിക്കുന്നുണ്ടെന്ന് സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്.