മായാ നദിക്കുശേഷം ഷഹബാസും റെക്സ് വിജയനും ഒന്നിക്കുന്ന ഗാനം പുറത്തിറങ്ങി..

നവാഗതനായ സക്കറിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘ഏതുണ്ടെടാ കാൽപ്പന്തല്ലാതെ..’ എന്നു തുടങ്ങുന്ന ഗാനം റെക്സ് വിജയൻ സംഗീതം നൽകി ഷഹബാസ് അമൻ ആലപിച്ചിരിക്കുന്നു. മയനദിയിക്കു ശേഷം ഷഹബാസ് അമനും റെക്സ് വിജയനും ഒന്നിക്കുന്ന ഗാനമെന്ന പ്രത്യേകതയും ഈ ‘ഖുർറാ’ ഫുട്ബോൾ ഗാനത്തിനുണ്ട്.
നൈജീരിയ സ്വദേശി സാമുവേല്‍ ആബിയോളയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൗബിൻ ഷാഹിറും മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നിർമിക്കുന്നത് ഷൈജു ഖാലിദും സമീർ താഹിറും ചേർന്നാണ്.ഷൈജു ഖാലിദ് തന്നയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്. ഫുട്ബോൾ ഭ്രാന്തമായ ആവേശമായി കൊണ്ടു നടക്കുന്ന മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളിലാണ് ചിത്രം പ്രധാനമായും ചിത്രീകരിക്കുന്നത്.നീണ്ട നാളത്തെ അന്വേഷണങ്ങൾക്കൊടുവിൽ നൈജീരിയയിൽ നിന്നുമാണ് ചിത്രത്തിന് അനുയോജ്യനായ സാമുവൽ അബിയോള റോബിൻസൺ എന്ന നടനെ കണ്ടു കിട്ടിയതെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.