മോഹൻലാൽ-അജോയ് വർമ്മ ചിത്രത്തിന് പേരിട്ടു

January 28, 2018

മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ചിത്രത്തിന് നീരാളിയെന്ന് പേരിട്ടു. മൂൺഷൂട്ട്എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. പ്രധാന ലൊക്കേഷനായ മുംബൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

അജോയ് വർമ്മ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെന്ന് മോഹൻലാൽ നേരെത്തെ വ്യക്തമാക്കിയിരുന്നു. വളരെ രസകരമായ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പേര് പുറത്തു വിട്ടത്.  സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.സ്റ്റീഫൻ ദേവസി സംഗീത സംവിധാനവും സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണവും നിർവഹിക്കുന്നു.  സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ തുടങ്ങിയവര്‍  മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.