ആദിയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുംസുചിത്രയും.!

January 26, 2018

പ്രണവ്മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രത്തില്‍അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങളായി വേഷമിടുന്നു. ഒരു റെസ്റ്റോറന്റ് സീനിൽ മാത്രമാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ മോഹൻലാലായി തന്നെയാണ് വേഷമിടുന്നത്.

ഇതാദ്യമായാണ് മോഹൻലാൽ ഭാര്യ സുചിത്രക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്.  മോഹന്‍ലാലിന്‍റെ ഉറ്റ സുഹൃത്തും ആദിയുടെ നിർമാതാവുമായ ആന്റണി പെരുമ്പാവൂരും ചിത്രത്തിൽ പ്രത്യക്ഷപെടുന്നുണ്ട്.സംഗീത സംവിധായകനാകാൻ മോഹിച്ച ആദിയെന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ജീത്തു ജോസഫ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ സതീഷ് കുറുപ്പാണ്.
അതിഥി രവി, അനുശ്രീ, സിദ്ദിഖ്, ലെന തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.