മോഹൻലാലിന് കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ആദരം

January 29, 2018

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഡി ലിറ്റ് നൽകി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദരം . മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ആദരം നൽകിയത്. കഴിഞ്ഞ 38 വർഷത്തോളമായി മലയാള സിനിമയ്ക്ക് മോഹൻലാൽ സമ്മാനിച്ച അനശ്വരമായ  സംഭാവനകൾ  എണ്ണിപ്പറഞ്ഞാണ് ഗവർണർ പി സദാശിവം ഡി ലിറ്റ് സമ്മാനിച്ചത് .

തനിക്ക് കിട്ടിയ ആദരം മലയാള സിനിമയിൽ തനിക്കൊപ്പം നിന്ന  കൂട്ടായ്മക്ക് ലഭിച്ച  അംഗീകാരമാണെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ പറഞ്ഞു. ഭാര്യ സുചിത്രയ്ക്കും സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിനും ഒപ്പമെത്തിയ മോഹൻലാലിനെ കാണാൻ വിദ്യാർഥികളടക്കം നിരവധി പേർ എത്തിയിരുന്നു. നേരെത്തെ കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയും മോഹൻലാലിന് ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു.