ആദി കാണാൻ മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാൽ കുടുംബസമേതം

January 17, 2018

മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളാണ്.ഇരുവരും ഒരുമിക്കുന്ന എല്ലാ വേളകളും ആഘോഷമാക്കുകയാണ് ആരാധകരുടെ സ്ഥിരം പതിവ്.ഇരു താരങ്ങളുടെയും ആരാധകർക്ക് മനസ്സറിഞ്ഞ് സന്തോഷിക്കാനുള്ള വക നൽകിയിരിക്കുകയാണ് ഇതിഹാസ താരങ്ങൾ .

മമ്മൂട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തുന്ന മോഹൻലാലിന്റേയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.മോഹൻലാൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പമാണ് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.


മോഹൻലാലിൻറെ മകൻ പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ പ്രിവ്യൂ ഷോ കാണാനാണ് ഇരു കുടുംബങ്ങളും ഒന്നിച്ചതെന്ന റിപ്പോർട്ടുകളുണ്ട്. ഇരു താരങ്ങളും കുടുംബങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സന്ദർശനം