തലയിൽ തട്ടമിട്ട് മൊഞ്ചത്തിയായി നയൻസ്; ചിത്രം കാണാം

January 29, 2018

തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷണമുള്ള നടിയാണ് നയൻ‌താര. അതുകൊണ്ടു തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വലിയ  ആവേശമാണ്. തന്റെ ആരാധകരെ അത്ഭുതപ്പെടുത്തികൊണ്ട് തികച്ചും വ്യത്യസ്ഥമായ ലൂക്കിലുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നയൻസ് ഇത്തവണ വാർത്തകളിലെ താരമായത്. അമൃതസറിലെ സുവർണ്ണ ക്ഷേ ത്രത്തിൽ സന്ദർശനം നടത്തിയപ്പോഴുള്ള ചിത്രമാണ് താരം ഇൻസ്റാഗ്രാമിലൂടെ പുറത്തു വിട്ടത്. കറുത്ത വസ്ത്രത്തിൽ തലയിൽ തട്ടമിട്ടു മൊഞ്ചത്തിയായി നിൽക്കുന്ന ചിത്രം ആരാധകർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമാക്കി മാറ്റി. സുവർണ്ണക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് നയൻസ് തട്ടമിട്ടതെങ്കിലും പുതിയ ലുക്കിൽ നയൻസ് അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം. സുഹൃത്തും കാമുകനുമായി വിഗ്നേഷ് ശിവന്റെ പുതിയ ചിത്രമായ താനാ സേർന്താ കൂട്ടം സൂപ്പർ ഹിറ്റായി മാറിയതിനു നന്ദി പറയാനാണ് താരം സുവർണ്ണക്ഷേത്രം സന്ദർശിച്ചതെന്നും ആരാധകർ പറയുന്നു.

A post shared by N A Y A N T H A R A◾ (@nayanthara.official) on