ബോക്സ് ഓഫീസിൽ തകർപ്പൻ കളക്ഷനുമായി പത്മാവത്

January 30, 2018

രൺവീർ സിങ് ,ദീപിക പദുകോൺ ഷാഹിദ് കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലിയൊരുക്കിയ പത്മാവത് ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുന്നു. റിലീസ് ചെയ്ത് നാല് ദിവസത്തിനുളിൽ തന്നെ ചിത്രം  110 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ജനുവരി 25  നു റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 17 കോടിയാണ് നേടിയത്. രണ്ടാം ദിനം 31 കോടിയും മൂന്നാം ദിനം 27 കോടിയും സ്വന്തമാക്കിയ ചിത്രം നാല്‌ ദിവസത്തിനുള്ളിൽ തന്നെ 100 കോടി മാർക്ക് പിന്നിട്ടു. റിലീസിന് മുന്നേ തന്നെ നിരവധി വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ചിത്രത്തിന് പക്ഷെ ബോക്സ് ഓഫീസിൽ ഗംഭീര വിജയമാണ് നേടാൻ കഴിയുന്നതെന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്.  ദക്ഷിണേന്ത്യയിലും പശ്ചിമ ബംഗാളിലുമാണ് ചിത്രം ഏറ്റവും കൂടുതൽ പണം വാരിയത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയിലും പാകിസ്ഥാനിലും മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്ന ചിത്രത്തിന്   പക്ഷെ മതപരമായ കാരണങ്ങളാൽ മലേഷ്യയിൽ റീലീസ് നിഷേധിച്ചിരുന്നു.