ഇളയ ദളപതിയുമായി വീണ്ടും കൈകോർക്കുമെന്ന് വെളിപ്പെടുത്തി പ്രഭുദേവ

January 13, 2018

ഇളയ ദളപതി വിജയ്‌യെ നായകനാക്കി വീണ്ടും സിനിമ സംവിധാനം ചെയ്യുമെന്ന വെളിപ്പെടുത്തലുമായി പ്രഭുദേവ..സമൂഹ മാധ്യമമായ ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിനുത്തരമായാണ് പ്രഭുദേവ ഇക്കാര്യം വെളിപ്പെടുത്തിയത്.വിജയ്‌യെ നായകനാക്കി ചിത്രം ചെയ്യുമോയെന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്ന മറുപടിയാണ് പ്രഭുദേവ നൽകിയത്.

വിജയ്‌യെ മാൻ ഓഫ് മാസസ്സ് ആൻഡ് ക്ലാസസ് എന്ന് വിശേഷിപ്പിച്ച പ്രഭുദേവാ തമിഴിൽ തന്റെ പുതിയ ചിത്രം ഉടനെയുണ്ടാകുമെന്നും വെളിപ്പെടുത്തി.വില്ല് ,പോക്കിരി എന്നീ ചിത്രങ്ങൾ വിജയ്‌യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത ഹിറ്റുകളാണ്.12 വര്ഷങ്ങള്ക്കു ശേഷം ഗുലേബഹവല്ലി എന്ന ആക്ഷന്‍ കോമഡി ചിത്രവുമായി സ്ക്രീനിലേക്ക് തിരിച്ചുവരുന്ന വേളയിലാണ് പ്രഭുദേവ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്