അൻവർ റഷീദും പ്രണവ് മോഹൻലാലും ഒന്നിക്കുന്നു.

January 24, 2018

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലും ഹിറ്റ് മേക്കർ അൻവർ റഷീദും ഒന്നിക്കുന്നു. പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാം ചിത്രത്തിന്റെ നിർമ്മാതാവായാണ് അൻവർ റഷീദ് എത്തുന്നത്..നവാഗതനായ വൈശാഖ് സാംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായ അൻവർ റഷീദ് പ്രണവ് മോഹൻലാൽ ചിത്രവുമായെത്തുന്നവെന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ആഘോഷങ്ങളാണുണ്ടാക്കിയത്.

ജീത്തു ജോസഫ് സംവിധാനം നിർവഹിക്കുന്ന ആദിയാണ് പ്രണവിന്റെ അരങ്ങേറ്റ ചിത്രം..ജനുവരി 26 നു തീയേറ്ററിലെത്തുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.ഫഹദ് ഫാസിൽ നായകനാകുന്ന ട്രാൻസാണ് അൻവർ റഷീദിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ചോട്ടാ മുംബൈ, രാജമാണിക്യം, അണ്ണൻതമ്പി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് നൽകിയ സംവിധായകനാണ് അൻവർ റഷീദ്