മാർത്താണ്ഡവർമ്മയാകാൻ റാണാ ദഗുപതി കേരളത്തിലെത്തി

മാഹിഷ്മതി സാമ്രാജ്യത്തിലെ ബല്ലാല ദേവനായ റാണ ദഗുപതി ഇനി മാർത്താണ്ഡവർമ്മയാകും. കെ. മധു ഒരുക്കുന്ന മാർത്താണ്ഡ വർമ്മ; ദി കിംഗ് ഓഫ് ട്രാവൻകൂർ എന്ന ചിത്രത്തിലാണ് ബാഹുബലിയിലെ പ്രിയപ്പെട്ട വില്ലൻ മാർത്താണ്ഡ വർമ്മയായി വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മുന്നേ തന്നെ റാണ ദഗുപതി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദര്ശനത്തിനെത്തിയിരുന്നു. പിന്നീട് കവടിയാറിലെ കൊട്ടാരത്തിലെത്തി രാജ കുടുംബാംഗങ്ങളെ സന്ദർശിച്ച താരം രണ്ടു ദിവസം കേരളത്തിൽ തങ്ങിയതിനു ശേഷം നാട്ടിലേക്കു മടങ്ങും .
‘മാർത്താണ്ഡ വർമ്മയെ പറ്റിയുള്ള ചിത്രമെടുക്കാനുള്ള ആശയം ഉടലെടുക്കുന്നത് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ചാണ്.അതുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുന്നേ തന്നെ റാണ ദഗുപതി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങിയത്’- ചിത്രത്തിന്റെ സംവിധായകൻ കെ.മധു പറഞ്ഞു
ഈ വർഷം തന്നെ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് റോബിൻ തിരുമലയാണ്. മാർത്താണ്ഡവർമ്മയെക്കുറിച്ചു കൂടുതൽ അറിയാനും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സന്ദർശനം നടത്താനുമാണ് റാണ ദഗുപതി രണ്ടു ദിവസം കേരളത്തിൽ താമസിക്കുന്നതെന്ന് റോബിൻ തിരുമല വ്യക്തമാക്കി. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടരിക്കുകയാണ്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!