അപൂർവ്വ നേട്ടവുമായി സൽമാൻ ഖാന്റെ സുൽത്താൻ

January 23, 2018

സൽമാൻ ഖാൻ നായകനായെത്തിയ ബോളിവുഡ് ചിത്രം സുല്‍ത്താന് ടെഹ്‌റാന്‍ അന്താരാഷ്ട്ര സ്‌പോര്‍ട്ട്‌സ് ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് പുരസ്‌ക്കാരങ്ങള്‍.മികച്ച സംവിധായകൻ ,നടൻ,നടി എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്‌കാരങ്ങൾ നേടിയത്  . സുൽത്താൻ സംവിധാനം ചെയ്ത അലി അബ്ബാസ് സഫർ  ഫിലിം ഫെസ്റ്റിവലിലെ മികച്ച സംവിധായകനായപ്പോൾ സൽമാൻ ഖാനും അനുഷ്ക ശർമയും യഥാക്രമം മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിച്ച ചിത്രം ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പലതും തിരുത്തിയെഴുതിയിരുന്നു. സുൽത്താൻ അലി ഖാൻ എന്ന മധ്യ വയസ്കനായ ഗുസ്തിക്കാരനെ കഥപറയുന്ന ചിത്രത്തിൽ അനുഷ്ക ശർമയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.