ബോക്സ് ഓഫീസിൽ പണം വാരി സൂര്യയുടെ താനാ സെർന്ത കൂട്ടം

January 22, 2018

ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ച് സൂര്യയുടെ പൊങ്കൽ ചിത്രം താനാ സെർന്ത കൂട്ടം. ജനുവരി 12 നു റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 35 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടരിക്കുന്ന ചിത്രം 3 .08 കോടിരൂപയും കേരളം കർണാടക എന്നിവിടങ്ങളിൽ നിന്നായി 6 കോടിയിലധികവും കളക്ഷൻ നേടിയെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.തമിഴ് നാടിനു പുറമെ കേരളം കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലും മികച്ച പ്രതികരണം നേടാൻ കഴിഞ്ഞതാണ് താനാ സെർന്ത കൂട്ടത്തെ ഇത്ര വലിയ വിജയമാക്കിയത്.

വിദേശ രാജ്യങ്ങളിലും മികച്ച രീതിയിൽ മുന്നേറുന്ന ടിഎസ്കെ അമേരിക്കയിൽ നിന്നും 2 .24 കോടി രൂപയും ബ്രിട്ടനിൽ നിന്നും 72.83 ലക്ഷവും  ഓസ്‌ട്രേലിയയിൽ നിന്നും 5586 ലക്ഷവും മലേഷ്യയിൽ നിന്നും 1.65 കോടി രൂപയും നേടിയിരുന്നു.വിഗ്നേഷ് ശിവൻ കഥയെഴുതി സംവിധാനം ചെയ്യുന്ന താനാ സെർന്ത കൂട്ടം ബോളിവുഡ് ചിത്രം സ്പെഷ്യൽ 26 ഇന്റെ  തമിഴ് റീമെയ്ക് ആണ്.1987 ൽ  മുംബൈ പട്ടണത്തിലുണ്ടായ ഒരു യഥാർത്ഥ മോഷണത്തിൽ നിന്നുമാണ് ചിത്രത്തിന്റെ കഥയുരുത്തിരിയുന്നത്..സൂര്യക്കൊപ്പം കീർത്തി സുരേഷ് നായികയായെത്തുന്ന ചിത്രത്തിൽ രമ്യ കൃഷ്‌ണൻ,കാർത്തിക് തുടങ്ങിയവരും അഭിനയിക്കുന്നു