6 വർഷത്തെ സിനിമാ അനുഭവങ്ങൾ പങ്കുവെച്ച് ടോവിനോ തോമസ്..

January 28, 2018

മലയാള സിനിമയിൽ ആറു വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ടോവിനോ തോമസ്. ആറു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം  പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിലാണ് ടോവിനോ ആദ്യമായി ക്യാമറയ്ക്ക് മുന്പിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത ടോവിനോ, ഫേസ്‍ബുക്കിലൂടെയാണ് തന്റെ സിനിമാ ഓർമ്മകൾ പങ്കുവെച്ചത്.

‘ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍ാപണ് ഒരു പാട്ട് രംഗത്തില്‍ ക്യാമറയുടെ മുന്‍പില്‍ എന്റെ ആദ്യത്തെ ഷോട്ട്. തൃശൂരിലെ കേരള വര്‍മ്മ കോളേജില്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലായിരുന്നു ആ രംഗങ്ങള്‍. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ഏതൊരാളെയും പോലെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും വിജയവും പരാജയവും വിമര്‍ശനങ്ങളും പുഞ്ചിരികളും ദുഃഖങ്ങളും എല്ലാം ഉണ്ടായി. എന്നിൽ വിശ്വാസമർപ്പിച്ച് എന്നെ ഇവിടം വരെയെത്തിച്ച ഓരോരുത്തർക്കും നന്ദി പറയുന്നു. എനിക്കൊപ്പം പ്രവർത്തിച്ച സംവിധായകർ, നിർമാതാക്കൾ, സാങ്കേതിക വിദഗ്ദ്ധർ ,  എല്ലാത്തിനുമുപരി എന്റെ കഴിവിൽ വിശ്വസിച്ച സിനിമാ ആസ്വാദകർക് എല്ലാവർക്കും ഞാൻ എന്റെ നന്ദിയറിയിക്കുന്നു. മികച്ച സിനിമകൾ നൽകികൊണ്ട് പ്രേകഷകരെ തൃപ്തിപ്പെടുത്താൻ ഇനിയും കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ടേയിരിക്കും  .-ടൊവിനോ വ്യക്തമാക്കി