ആരാധകരുടെ മനം കവർന്ന് മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഉമ്മ

January 19, 2018

സിംപ്ലിസിറ്റി അറ്റ് ഇറ്റ്സ്  ബെസ്ററ്!! പരസ്യവാചകങ്ങളായും ക്യാപ്ഷനുകളായും പല തവണ നാം കണ്ടിട്ടുള്ള ഈ വാചകം അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന ഒരു നടനാണ്  തമിഴകത്തിന്റെ സ്വന്തം വിജയ് സേതുപതി. ആരാധകരില്ലാതെ താനില്ലെന്ന് എപ്പോഴും  പറയുന്ന താരം അംഗവൈകല്യമുള്ള ആരാധകനൊപ്പം നിലത്തിരുന്നെടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

അംഗവൈകല്യമുള്ള ആരാധകനൊപ്പം നിലത്തിരുന്ന വിജയ് സേതുപതി ആരാധകന്റെ മൊബൈൽ വാങ്ങി സെൽഫി പകർത്തുകയായിരുന്നു .അതിനു ശേഷം തന്റെ ആരാധകനു സ്നേഹത്തോടെ ഒരു ഉമ്മ നൽകിക്കൊണ്ട് മറ്റൊരു സ്പെഷ്യൽ സെല്ഫിയെടുക്കാനും താരം മറന്നില്ല. താര ജാടകളില്ലാതെ ആരാധകരിലൊളായി ജീവിക്കുന്ന വിജയ് സേതുപതിയുടെ ലാളിത്യത്തെക്കുറിച്ച് ഇതിനോടകം തന്നെ നിരവധി ആരാധകർ വെളിപ്പെടുത്തിയിരുന്നു.സിനിമയിൽ തിരക്കുള്ള നടനാകുന്നതിനു മുൻപ് താനും ഒരുപാട് കഷ്ടപ്പാടുകളനുഭവിച്ചിട്ടുള്ള  സാധാരണക്കാരനാണെന്നും അതുകൊണ്ടു തന്നെ എന്നും ഒരു സാധഅരണക്കാരനായിരിക്കാനാണ് തനിക്കിഷ്ടമെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു.