വിക്രമിനെ അറിയാത്ത സച്ചിൻ!! സച്ചിനെ ആദ്യമായി പരിചയപ്പെട്ട അനുഭവം വിവരിച്ച് വിക്രം

January 15, 2018

ചിയാൻ വിക്രം….ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ നടനെ അറിയാത്തവരായി ആരുമുണ്ടാകില്ല..എന്നാൽ വിക്രമെന്ന അസാധ്യ  നടനെക്കുറിച്ചറിയാത്ത ഒരു സെലിബ്രിറ്റി ഇന്ത്യയിലുണ്ട്.അത് മറ്റാരുമല്ല..ക്രിക്കറ്റ് ദൈവം നമ്മുടെ സ്വന്തം സാക്ഷാൽ  സച്ചിൻ ടെണ്ടുൽക്കർ.ഒരു വിമാനയാത്രക്കിടെ സച്ചിൻ തന്നെ തിരിച്ചറിയാതെ പോയ കഥ നടൻ വിക്രം തന്നെയാണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ബോംബെയിൽ ഒരു പരിപാടിക്കു ശേഷം വിമാനത്തിൽ തിരിച്ചു പോകാനൊരുങ്ങുന്ന വിക്രമിനടുത്ത് സച്ചിനെത്തിയതും തുടർന്നുണ്ടായ രസകരമായ സംഭവങ്ങളും വിക്രം വിവരിക്കുന്നു-

‘വിമാനത്തിൽ വിന്ഡോ സീറ്റ് കിട്ടിയിരുന്നില്ല.തൊപ്പി വെച്ചിരിക്കുന്ന തന്റെ അടൂത്ത് വന്ന് ഒരാൾ ‘സച്ചിൻ’ ‘സച്ചിൻ’ എന്നൊക്കെ വിളിക്കുന്നത് കണ്ടപ്പോൾ ആദ്യമൊന്നും മനസ്സിലായില്ല. അധികം വൈകാതെ തന്നെ ഒരാൾ വന്ന് എന്റെ അരികിലിരുന്നു.തിരിഞ്ഞു നോക്കിയപ്പോൾ സച്ചിൻ!!അപ്രതീക്ഷിതമായി  ആരാധ്യ പുരുഷനെ കണ്ട അത്ഭുതത്തിൽ ‘ഓഹ് മൈ ഗോഡ്’ എന്ന് പറഞ്ഞു പോയി.ഇത് കേട്ട സച്ചിൻ എന്റെ നേർക്ക് തിരഞ്ഞു ഒരു ‘ഹായ്’ പറഞ്ഞു.ഞാൻ പെട്ടെന്ന് ചമ്മിപ്പോവുകയും ‘സോറി സർ’ എന്ന് പറയുകയും ചെയ്തു.എന്നെ  സച്ചിൻ തിരിച്ചറിഞ്ഞില്ലലോ എന്ന വിഷമവും മനസ്സിലുണ്ടായി.

അമിതാബ് ജിക്കും അഭിഷേകിനുമൊക്കെ എന്നെ അറിയാം.അതിനാൽ സച്ചിനും എന്നെ അറിയുമായിരിക്കുമെന്നാണ് ഞാൻ കരുതിയത്.പക്ഷെ  സച്ചിന് എന്നെ അറിയുകയേ ഉണ്ടായിരുന്നില്ല.വല്ലാത്ത ഒരു ഫീൽ ആയിരുന്നു  പിന്നീട്..ആകെ അസ്വസ്ഥനായി.ആരെങ്കിലും എന്റെയരികിൽ ആട്ടോഗ്രാഫിനായി വരുമ്പോൾ ഞാൻ ആരാണെന്ന് സച്ചിൻ അന്വേഷിക്കുമെന്ന് കരുതി.പക്ഷെ ആരും വന്നില്ല.ഞാൻ വീണ്ടും നിരാശനായി.ഒടുവിൽ  വിമാനമിറങ്ങി പിരിയാൻ നേരത്ത് പരിചയപ്പെടാമെന്ന് കരുതി  ഉറങ്ങാൻ ശ്രമിച്ചു.പക്ഷെ എന്നിലെ ആരാധകന് ഉറങ്ങാൻ കഴിഞ്ഞില്ല.രണ്ടു മണിക്കൂർ യാത്രയുള്ളതിനാൽ ഇനിയും പിടിച്ചു നില്ക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ഞാൻ പറഞ്ഞു.’ഹായ്  സർ ഞാനൊരു നടനാണ്.അമിതാബിനും ഷാരൂഖിനും എല്ലാം എന്നെയറിയാം.ഇന്ത്യയിലെ ഒട്ടുമിക്ക ആളുകൾക്കും എന്നെ അറിയാം.എന്നിട്ടും സർ നു മാത്രം എന്നെ അറിയില്ല .അതെന്നെ അസ്വസ്ഥനാക്കി.’

സച്ചിൻ വളരെ സ്വീറ്റ് ആണ്.ഞാൻ പറഞ്ഞതെല്ലാം ഒരു ദേഷ്യവും കൂടാതെ കേട്ടിരുന്നു..ഞാൻ ഇത്രയും പറഞ്ഞത് ഇഷ്ടപ്പെട്ടോയെന്നറിയില്ല.ശല്യപ്പെടുത്താൻ വന്നതുമല്ല.മനസ്സിൽ വെക്കാൻ കഴിഞ്ഞില്ലാ.അതു കൊണ്ട് പറഞ്ഞു പോയതാണെന്നും ഇനി ഉറങ്ങിക്കോളൂ എന്നും പറഞ്ഞു.

പക്ഷെ എന്നെ ഞെട്ടിക്കുന്ന മറുപടിയാണ് സച്ചിനിൽ നിന്നുണ്ടായത് ..നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാമെന്നും ജീവിതത്തെക്കുറിച്ച് എന്തും ചോദിച്ചുകൊള്ളാനും സച്ചിൻ പറഞ്ഞു.അദ്ദേഹത്തോട് ചോദിക്കണമെന്നും അറിയണമെന്നും ആഗ്രഹിച്ച കുറെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി..പിന്നെ ഒരുപാടു നേരം അദ്ദേഹത്തിന്റെ മകനെപ്പറ്റിയും എന്റെ മകനെക്കുറിച്ചുമെല്ലാമാണ് സംസാരിച്ചത്.ജീവിതത്തിലെ അവിസ്മരണീയമായൊരു കൂടിക്കാഴ്ചയായിരുന്നു അത്.അത്രയും വലിയ ഒരു ഫാൻ മൂമെന്റ് എന്റെ ജീവിതത്തിലുണ്ടായിട്ടില്ല..

സാധാരണ നമ്മൾ ആരാധിക്കുന്ന ഒരാളെ കാണുമ്പോൾ ഒരുമിച്ചു നിന്ന് ഫോട്ടോയെടുക്കാനാണ് ആദ്യം ശ്രമിക്കുക.എന്നാൽ അവർക്കും നമ്മളൊരു ബഹുമാനം കൊടുക്കണം എന്നാണ് എന്റെ നിലപാട്.  ബ്രാഡ് പിറ്റോ റോബർട്ട് ഡൗണിയോ ആണെങ്കിൽ പോലും ഞാൻ ഒരു ഹായ് മാത്രമേ പറയുകയുള്ളൂ.പക്ഷെ ഇത് സച്ചിനാണ്.അദ്ദേഹത്തോട് മിണ്ടിയില്ലെങ്കിൽ ഉറങ്ങാനേ സാധിക്കില്ല. ഇന്ത്യൻ സിനിമകൾ അധികം കാണാറില്ലെന്നും വിദേശ സിനിമകൾ മാത്രമേ ഇടക്ക് കാണാറുള്ളൂവെന്നും അതിനാലാണ് എന്നെ മനസ്സിലാകാതിരുന്നതെന്നും സച്ചിൻ പറഞ്ഞു’..നമ്മൾ അത്രമേൽ ആരാധിക്കുന്ന ഒരു വ്യക്തിക്കുമുന്പിൽ നമ്മൾ എല്ലാം മറക്കുമെന്നു പറഞ്ഞാണ് വിക്രം തന്റെ അനുഭവം അവസാനിപ്പിക്കുന്നത്.വിക്രമിന്റെ അഭിമുഖം കാണാം