വിക്രം വേദ ഹിന്ദിയിലേക്ക്; കഥ പറയാൻ ഷാരുഖ്?????

January 18, 2018

ഒരു കഥ സൊല്ലട്ടുമ??? വിക്രം വേദയെന്ന തമിഴ് ചിത്രത്തിൽ വിജയ് സേതുപതിയുടെ വേദയെന്ന കഥാപാത്രം വികമിനോട് ചോദിക്കുന്ന ചോദ്യമാണിത്.തമിഴകത്തും മോളിവുഡിലും  ഒരുപോലെ സൂപ്പർ ഹിറ്റായി മാറിയ വിക്രം വേദയിലെ ഏറ്റവും പ്രശസ്തമായ രംഗങ്ങളിലൊന്നാണിത്. വിക്രമായി മാധവനും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി തകർത്തഭിനയിച്ച വിക്രം വേദ അധികം വൈകാതെ തന്നെ ബോളിവുഡിലേക്കെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാൽ അത്തരം വാർത്തകൾ ശരിയാണെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ് തമിഴ് നടൻ മാധവൻ. ബോളിവുഡിലും വിജയം കൊയ്യാൻ വേണ്ടി വിക്രം വേദയുടെ ഹിന്ദി പതിപ്പ് ഈ വര്ഷം തന്നെയുണ്ടാകുമെന്നാണ്  മാധവൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിന്ദിയിലും വിക്രമായി മാധവനെത്തുമ്പോൾ വിജയ് സേതുപതി മനോഹരമായി അവതരിപ്പിച്ച വേദയായി ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാൻ എത്തുമെന്നാണ് അഭ്യൂഹങ്ങൾ.ഷാരൂഖിന്റെ കഥാപാത്രത്തെക്കുറിച്ച് ഇതുവരെ സ്ഥിതീകരണമൊന്നുമില്ലെങ്കിലും വാർത്ത സത്യമാവണമെന്ന ആഗ്രഹത്തിലാണ് ആരാധകർ.അങ്ങനെയെങ്കിൽ ‘ഒരു കഥ സൊല്ലട്ടുമാ?’ എന്ന സൂപ്പർ ഹിറ്റ് ഡയലോഗിന്റെ ഹിന്ദി പതിപ്പുമായി ഷാരൂഖിനെ സ്‌ക്രീനിൽ കാണാം.