ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള നടനായി ഹൃത്വിക് റോഷൻ!!!

January 16, 2018

ലോകത്തെ സുന്ദരന്മാരായ സിനിമാ നടന്മാരുടെ പട്ടികയിൽ ബോളിവുഡിന്റെ ഹൃതിക് റോഷൻ ഒന്നാമത്.പ്രശസ്ത വെബ്സൈറ്റായ വേൾഡ്‌സ് ടോപ് മോസ്റ്റ് ഡോട്ട് കോം നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ബോളിവുഡിന്റെ ഗ്രീക്ക് ദൈവമെന്നു വിളിപ്പേരുള്ള ഹൃതിക് റോഷൻ ഒന്നാമതെത്തിയത്.

റോബർട്ട് പാറ്റിൻസൺ,ക്രിസ് ഇവാൻസ്,ടോം ഹിഡിൽടൺ,ഗോഡ്‌ഫ്രേ ഗാവോ തുടങ്ങിയ ലോകോത്തര സുന്ദരന്മാരെ പിന്തള്ളിയാണ് ഇന്ത്യയുടെ ഹൃതിക് ഏറ്റവും സൗന്ദര്യമുള്ള നടനായി മാറിയത്.കഴിഞ്ഞ വർഷം ഇതേ വെബ്സൈറ്റ് നടത്തിയ മറ്റൊരു സർവേയിൽ മൂന്നാം സ്ഥാനത്തെത്താനും ഹൃത്വികിനു കഴിഞ്ഞിരുന്നു.ജോണി ഡെപ്പ്,ബ്രാഡ് പിറ്റ് തുടങ്ങിയവരെ അന്നും ഹൃത്വിക് പിറകിലാക്കിയിരുന്നു.ജനുവരി 10 നു 44 ാം ജന്മദിനം ആഘോഷിച്ച താരത്തിന് ഇരട്ടി സന്തോഷം നൽകുന്നതാണ് പുതിയ വാർത്ത .