ഇങ്ങനെയാണ് ‘ആദി’യിലെ കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്; ആദി മേക്കിങ് വീഡിയോ കാണാം

February 3, 2018

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷൻ രംഗങ്ങളാണ് പ്രണവ് മോഹൻലാൽ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം ആദിയുടെ പ്രധാന സവിഷേതകളിൽ ഒന്ന്.  വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൽ  ഏറ്റവും കൂടുതൽ കയ്യടി നേടിയതും ആക്ഷൻ രംഗങ്ങൾ തന്നെയായിരുന്നു. പാർകൗർ അഭ്യാസിയായ പ്രണവ് മോഹൻലാൽ അപകടം പിടിച്ച പല രംഗങ്ങളിലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആക്ഷൻ രംഗങ്ങൾ ചെയ്തതെന്ന് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഫ്രാൻസിൽ നിന്നുമുള്ള വിദഗ്ദ്ധ സംഘത്തിന്റെ പരിശീലങ്ങൾക്കു ശേഷമാണ് പ്രണവ് മോഹൻലാൽ ആദിയിലെ കിടിലൻ ആക്ഷൻ രംഗങ്ങൾ അവിസ്മരണീയമാക്കിയത്.  പക്ഷേ ചിത്രീകരണത്തിനിടെ പല തവണ പ്രണവിന്റെ പരിക്കേറ്റിരുന്നു. ഇപ്പോഴിതാ ആദിയിലെ ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രംഗങ്ങൾ ചിത്രീകരിക്കുന്നതിനെ സങ്കീർണതകളും പലപ്പോഴായി പ്രണവിന് പരിക്കേൽക്കുന്നതിന്റെ  ദൃശ്യങ്ങളും വിഡിയോയിൽ കാണാം.