നീർമാതളം പൂത്ത കാലം; ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

February 1, 2018


മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ ഒരുക്കുന്ന  മഞ്ജു വാരിയർ ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീർമാതളം പൂത്ത കാലം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും എം  ജയചന്ദ്രനും ചേർന്നാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.

ആമിയുടെ ഗൃഹാതുരത്വമുണർത്തുന്ന  ഓർമകളിലൂടെ സഞ്ചരിക്കുന്ന ഗാനം മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമാണ് പ്രേക്ഷകർക്ക്  നൽകുന്നത്. കൊൽക്കത്തയിലെയും കേരളത്തിലെയും ആമിയുടെ ജീവിതം വരച്ചുകാട്ടുന്ന ഗാനത്തിൽ ടോവിനോ തോമസ്, മുരളി ഗോപി എന്നിവരും നിർണായക സാന്നിധ്യമായെത്തുന്നുണ്ട്.