തല അജിത്തും ആക്ഷൻ കിംഗ് അർജ്ജുനും വീണ്ടും ഒന്നിക്കുന്നു..!

February 26, 2018

തമിഴകത്തിന്റെ പ്രിയ താരങ്ങളായ തല അജിത്തും അർജ്ജുനും വീണ്ടും ഒന്നിക്കുന്ന. ശിവ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ വിശ്വാസത്തിലാണ് ഇരു താരങ്ങളും വീണ്ടും ഒരുമിച്ചെത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘മങ്കാത്ത’യാണ്  ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി ത്യാഗരാജൻ നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.

അജിത്ത്-ശിവ കൂട്ടുകെട്ടിൽ പിറക്കുന്ന തുടച്ചയായ നാലാമത്തെ ചിത്രമാണ് വിശ്വാസം. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങളിലാണ് ഇതിനുമുൻപ് അജിത്തും ശിവയും ഒന്നിച്ചത്..

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം ദീപാവലിക്ക് റീലീസ് ചെയ്യാനാണ് പദ്ധതി. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.