‘അജ്ഞാതമായൊരു അസ്വസ്ഥത തോന്നുന്നു’; ശ്രീദേവിയുടെ മരണത്തിനു മുന്നേ ബച്ചൻ പറഞ്ഞ വാക്കുകൾ ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ

February 25, 2018

ഇന്ത്യൻ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച വാർത്തയായിരുന്നു താരറാണി ശ്രീദേവിയുടെ മരണം…ഹൃദയാഘാതത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞുപോയ അഴകിന്റെ ദേവരാഗത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി നിരവധി പ്രമുഖർ ഇതിനോടകം തന്നെ ദുഃഖത്തിൽ പങ്കു ചേർന്നിരുന്നു.എന്നാൽ ശ്രീദേവിയുടെ വിയോഗം വർത്തയാകുന്നതിനും ഏറെ മുൻപ് തന്നെ അമിതാബ് ബച്ചൻ തന്റെ ട്വിറ്റെറിലൂടെ എഴുതിയ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
എന്തുകൊണ്ടാണെന്നറിയില്ല, അജ്ഞാതമായൊരു അസ്വസ്ഥത തോന്നുന്നുവെന്നാണ് ഹിന്ദിയിൽ ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.ഇന്ന് പുലര്‍ച്ചെ 1.15ന് ബച്ചന്റെ ട്വീറ്റ് ചെയ്‌തതിനു ഏതാനും  മിനുട്ടുകള്‍ക്ക് ശേഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങളുടെ പ്രിയ താരത്തിന്റെ വിയോഗം പുറംലോകമറിയുന്നത്.


ഇന്ത്യൻ സിനിമയുടെ ബിഗ് ബിക്ക് ശ്രീദേവിയുമായി നീണ്ടകാലത്തെ അടുത്ത സൗഹൃദമാണുള്ളത്…നമുക്കേറെ വേണ്ടപ്പെട്ടവർക്ക് ആപത്തു വരുന്നതിനു മുന്നേ നമ്മുടെ മനസ്സ് അത് തിരിച്ചറിയുമെന്നു പഴമക്കാർ പറയുന്നതുപോലെ ബച്ചനെ സങ്കടത്തിലാഴ്ത്തുന്ന എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ബിഗ്ബിക്ക് നേരെത്തെ തോന്നിയിട്ടുണ്ടാകാമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെടുന്നത്.
ഇന്‍ക്വിലാബ്, ആഖ്രി രാസ്ത, ഖുദ ഗവ തുടങ്ങിയ ചിത്രങ്ങളില്‍ അമിതാഭും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ശ്രീദേവിയെ  ഏറെ വർഷങ്ങൾക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിച്ച ഇംഗ്ലീഷ്-വിംഗ്ലീഷ് എന്ന ചിത്രത്തില്‍ അതിഥി താരമായും ബച്ചന്‍ എത്തിയിരുന്നു.