2017 ൽ മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ; പട്ടിക പുറത്തു വിട്ട് ബുക്ക് മൈ ഷോ

February 2, 2018

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു 2017.  വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമകളും പുത്തൻ പ്രതീക്ഷകൾ നൽകുന്ന യുവ ചലച്ചിത്ര പ്രവർത്തകരും രംഗപ്രവേശം ചെയ്ത വർഷമെന്ന നിലയിൽ മലയാള സിനിമക്ക് ഏറെ പ്രതീക്ഷകൾ നൽകിയ കാലമായിരുന്നു 2017. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാളചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഓൺലൈൻ ടിക്കറ്റുകൾ  വിറ്റുപോയ ചിത്രങ്ങൾ ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത വെബ്സൈറ്റ് ആയ ബുക്ക് മൈ ഷോ. 2017 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ എന്ന പേരിലാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്.

നിലവിൽ പുറത്തു വന്ന കണക്കുകൾ പ്രകാരം എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം  ബാഹുബലിയുടെ മലയാളം പതിപ്പാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയ ചിത്രം. ദിലീപ് നായകനായെത്തിയ അരുൺ ഗോപി ചിത്രം രാമലീലയാണ്  ഓൺലൈൻ കണക്കുകളിൽ രണ്ടാം സ്ഥാനത്ത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ  ഗ്രേറ്റ് ഫാദർ പത്താം സ്ഥാനത്തും മോഹൻലാലിൻറെ വില്ലൻ ഒൻപതാം സ്ഥാനത്തുമാണ്.ബുക്ക് മൈ ഷോ യുടെ പട്ടിക കാണാം.

#1  ബാഹുബലി

#2  രാമലീല

#3  മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

#4  എസ്രാ

#5  ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

#6  ടേക്ക് ഓഫ്

#7  തൊണ്ടിമുതലും ദൃക്‌സാക്ഷിയും

#8   പറവ

#9  വില്ലൻ

#10 ഗ്രേറ്റ് ഫാദർ