‘ബി ടെക്ക്’കാരുടെ കഥയുമായി ആസിഫ് അലി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

February 5, 2018

ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മൃദുൽ നായർ സവിധാനം ചെയ്യുന്ന ‘ബിടെക്കി’ന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എൻജിനീയറിങ് വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍ ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം  നിരവധി പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ആസിഫ് അലി തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.മാക്ട്രോ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് രാമകൃഷ്ണ ജെ കുലുർ മൃദുൽ നായർ എന്നിവർ ചേർന്നാണ്..മഹേഷ് നാരായണൻ എഡിറ്റിംഗും രാഹുൽരാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു.