ക്യാപ്റ്റനായി ജയസൂര്യയെത്തുന്നു; ട്രെയ്‌ലർ കാണാം

February 8, 2018

അന്തരിച്ച ഫുട്ബോൾ ഇതിഹാസം വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി  നവാഗതനായ പ്രജേഷ് സെൻ ഒരുക്കുന്ന ക്യാപ്റ്റന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വി പി സത്യനായി  ജയസൂര്യ സ്‌ക്രീനിലെത്തുന്ന  ചിത്രം നിർമിച്ചിരിക്കുന്നത് ടിഎൽ ജോർജ്ജാണ്.. പ്രജേഷ്‌ സെൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സത്യൻ എന്ന ഇതിഹാസ താരം കളത്തിനു പുറത്ത് അനുഭവിച്ച നൊമ്പരങ്ങളും പ്രതിസന്ധികളുമെല്ലാം മുഖ്യ പ്രമേയമായെത്തുന്നു. ഇതാദ്യമായാണ് ജയസൂര്യ ഒരു ബയോപിക്കിൽ  നായകനായി വേഷമിടുന്നത്.

അനു സിത്താരയാണ്  ചിത്രത്തിലെ നായിക. സിദ്ധിക്ക്,നിര്‍മ്മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.