ചക്കപ്പാട്ടുമായി സയനോരയെത്തുന്നു- കുട്ടൻ പിള്ളയുടെ ശിവരാത്രികളിലെ ഗാനം കാണാം

February 23, 2018

പ്രശസ്ത പിന്നണി ഗായിക സയനോര ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ഗാനം പുറത്തിറങ്ങി.  കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ്  ചക്കപ്പാട്ട് എന്നു പേരിൽ സയനോര ഈണമിട്ട ഗാനം പ്രത്യക്ഷപ്പെടുന്നത്. ചക്കയും ചക്കകൊണ്ടുണ്ടാക്കാവുന്ന പലഹാരങ്ങളെക്കുറിച്ചും പറയുന്ന വരികളെ നാടൻ പാട്ടുകളുടെ ഈണത്തോടടുത്തുനിൽക്കുന്ന  രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.. അൻവർ അലിയാണ് ചക്ക ഗാനം എഴുതിയിരിക്കുന്നത്. സന്നിദാനന്ദന്‍, ആര്‍.ജെ നിമ്മി എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ജീൻ മാർക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.